2018-02-14 18:07:00

അനുരഞ്ജനത്തിലൂടെ സാഹോദര്യം വളര്‍ത്താം!


ബ്രസീലിലെ ദേശീയ സഭ സംഘടിപ്പിച്ച തപസ്സുകാല പരിപാടിക്ക് അയച്ച സന്ദേശത്തില്‍നിന്നും എടുത്തത്:

തപസ്സാരംഭത്തില്‍ ബ്രസീലിലെ ദേശീയ സഭ സംഘടിപ്പിക്കുന്ന സാഹോദര്യം വളര്‍ത്താനുള്ള ഉദ്യമം Campaign of Fraternity-ക്ക് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.  തപസ്സിലൂടെ അനുരഞ്ജനത്തിനും സമാധാനത്തിനും നീതിക്കുമായുള്ള പ്രായോഗികമായ മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞുകൊണ്ട് സമൂഹത്തില്‍ സാഹോദര്യവും കൂട്ടായ്മയും വളര്‍ത്തണമെന്ന് പാപ്പാ ഫെബ്രുവരി 12-ന് അയച്ച സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

സമൂഹത്തിലെ അതിക്രമങ്ങളും അക്രമങ്ങളും ഇല്ലാതാക്കാനുള്ള പരിശ്രമത്തില്‍ ദൈവവചനം സകലര്‍ക്കും വെളിച്ചമേകട്ടെ! പാപ്പാ ആഹ്വാനംചെയ്തു. ക്രിസ്തു വന്നത് ജീവന്‍ നല്കാനും അത് സമൃദ്ധമായി നല്കാനുമാണ് (യോഹ. 10, 10). ക്രിസ്തു സാന്നിദ്ധ്യം സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റേതും, സമാധാനത്തിന്‍റേതുമായിരുന്നു. തപശ്ചര്യകളായ ഉപവാസം, പ്രാര്‍ത്ഥന, ഉപവിപ്രവൃത്തികള്‍ എന്നിവ നമ്മുടെമദ്ധ്യേ സാഹോദര്യവും കൂട്ടായ്മയും ബലപ്പെടുത്താന്‍ സഹായകമാവട്ടെ. അങ്ങനെ സാഹോദര്യത്തിലൂടെ നമ്മുടെമദ്ധ്യേ ആദ്യം കുടുംബങ്ങളിലും പിന്നെ സമൂഹത്തിലും ദൈവവും ദൈവസ്നേഹവും ദൃശ്യമാക‌ട്ടെ! ഇങ്ങനെ ആശംസിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.