2018-02-13 11:27:00

''മനുഷ്യക്കടത്ത്, മാനവകുലത്തിനെതിരെയുള്ള ഹീനകൃത്യം'': പാപ്പാ


മനുഷ്യക്കടത്തിനെതിരെ പ്രാര്‍ഥനയ്ക്കും പരിചിന്തനത്തിനുംവേണ്ടി ഒത്തുചേര്‍ന്നവരുമായി ഫെബ്രുവരി 12-ാംതീയതി സംവദിക്കുകയായിരുന്നു പാപ്പാ.
മനുഷ്യക്കടത്തിനെതിരെ പ്രായേണ കാണുന്ന നിശ്ശബ്ദത അതിനെക്കുറിച്ചുള്ള അജ്ഞതമൂലമാണോ എന്ന ആദ്യചോദ്യത്തിന് പാപ്പാ നല്‍കിയ മറുപടിയില്‍ ഈ പ്രശ്നത്തെ സംബന്ധിച്ച്, അജ്ഞത പ്രധാനഘടകമാണ് എന്നു സമ്മതിച്ച പാപ്പാ, ഇക്കാര്യത്തെക്കുറിച്ച് അറിയുന്നതിന് പൊതുവെയുള്ള താല്‍പ്പര്യക്കുറവ്, കപടത എന്നിവയെല്ലാം ഈ പ്രശ്നത്തോടു പ്രതികരിക്കുന്നതിനു പ്രതിബന്ധമാണെന്നു ചൂണ്ടിക്കാണിച്ചു. ഈ കെണിയില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലുകളെന്ത്, ഈ പ്രശ്ന പരിഹാരാര്‍ഥം യുവജനങ്ങള്‍ക്ക് സഭയ്ക്ക് എന്തുചെയ്യാനാവും, യുവജനങ്ങള്‍ എങ്ങനെ മാറ്റത്തിനുള്ള നായകരാകും എന്നിങ്ങനെയുളള ചോദ്യങ്ങള്‍ക്ക് മുന്‍പ് താന്‍തന്നെ നല്കിയിരിക്കുന്ന പ്രബോധനങ്ങളെ അടിസ്ഥാനമാക്കി, വളരെ വ്യക്തമായതും ഹൃദയസ്പര്‍ശിയായതുമായ ഉത്തരങ്ങളാണ് പാപ്പാ നല്‍കിയത്.
മനുഷ്യക്കടത്തില്‍ നിന്നു രക്ഷപ്പെട്ടവരും, ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചവരുമുള്‍പ്പെട്ട 110 പേരായിരുന്നു വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ശാലയില്‍ ഫെബ്രുവരി 12-ാംതീയതി, തിങ്കളാഴ്ച മധ്യാഹ്നത്തോടുകൂടി ഒത്തുചേര്‍ന്നത്.  ഇവരില്‍ നിന്നുള്ള അഞ്ചു പേരുടെ ചോദ്യങ്ങള്‍ക്കാണ് പാപ്പാ മറുപടി പറഞ്ഞത്.  

 








All the contents on this site are copyrighted ©.