2018-02-10 12:49:00

ദൈവസ്നേഹത്തോടു പ്രത്യുത്തരിക്കുക-പാപ്പായുടെ ട്വീറ്റ്


തന്‍റെ സ്നേഹത്തോടു ഉദാരതയോടെ പ്രത്യുത്തരിക്കാന്‍ ദൈവം നമുക്ക് പ്രചോദനം പകരുന്നുവെന്ന് മാര്‍പ്പാപ്പാ.

ശനിയാഴ്ച (10/02/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ  ദൈവത്തിന് നമ്മോടുള്ള സ്നേഹത്തെയും നമ്മുടെ പ്രതിസ്നേഹത്തെയും കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

“തന്‍റെ സ്നേഹം മുഴുവനും നമുക്കു കാട്ടിത്തന്നുകൊണ്ട് ദൈവം നമ്മുടെ ജീവിതത്തില്‍ സന്നിഹിതനാകുകയും ആ സ്നേഹത്തിന് ഉദാരതയോടെ പ്രതിസ്നേഹം കാട്ടാന്‍ നമുക്കു പ്രചോദനം പകരുകയും ചെയ്യുന്നു” എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.