2018-02-08 17:14:00

സമാധാനത്തിനുള്ള ഉപവാസപ്രാര്‍ത്ഥനാദിനം


ഫെബ്രുവരി 23 ഞായര്‍ സമാധാനത്തിനുള്ള ഉപവാസപ്രാര്‍ത്ഥനാദിനമായി ആചരിക്കും.

പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തതു പ്രകാരമാണ് വരുന്ന ഫെബ്രുവരി 23 ഞായര്‍ സമാധാനത്തിനായുള്ള ഉപവാസപ്രാര്‍ത്ഥനാദിനമായി ലോകമെമ്പാടും ആചരിക്കുന്നത്. ലോകത്തുള്ള കത്തോലിക്കാ സ്ഥാപങ്ങള്‍ മാത്രമല്ല, ഇതര മതസ്ഥാപനങ്ങളും പാപ്പായുടെ ആഹ്വാനം ഉള്‍ക്കൊണ്ട് ഈ ദിനത്തില്‍ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുമെന്ന്, മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസ്താവന അറിയിച്ചു. ഇതര മതക്കാര്‍ അവരുടെ സ്ഥാപനങ്ങളിലും അവരുടെ പ്രാര്‍ത്ഥാരീതികള്‍ക്കും ക്രമങ്ങള്‍ക്കും അനുസൃതമായിരിക്കും പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്.

ആഫ്രിക്കന്‍ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, തെക്കന്‍ സുഡാന്‍ എന്നീ രാജ്യങ്ങളിലെ സമാധാനസംലബ്ധിക്കുവേണ്ടിയാണ് പാപ്പാ ഫ്രാന്‍സിസ് ഈ പ്രാര്‍ത്ഥനാദിനം ആഹ്വാനംചെയ്തിരിക്കുന്നത്.








All the contents on this site are copyrighted ©.