2018-02-07 17:55:00

അഴിമതിക്കെതിരെ പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗം


അടിമത്തം, തൊഴിലില്ലായ്മ, പരിസ്ഥിതിയോടുളള അവഗണന എന്നിവയുടെ മൂലകാരണം എന്താണ്?

മരണ സംസ്കാരം വിതയ്ക്കുന്ന നശീ‍കരണ പ്രക്രിയയാണ് അഴിമതി. അധികാരത്തിനും, എല്ലാം കീഴടക്കുന്നതിനുമുളള മനുഷ്യന്‍റെ ദാഹം നിയന്ത്രണാതീതമാണ്. അഴിമതി മൂടിവയ്ക്കരുത്.  അതിനെകുറിച്ച് നാം സംസാരിക്കുകയും, അത് കാരണമാക്കുന്ന തിന്മകളെ അപലപിക്കുകയും വേണം. അഴിമതിയെ കുറിച്ചുള്ള ബോധ്യം ശോചാവസ്ഥയ്ക്കുമേല്‍ കാരുണ്യവും, വൈരൂപ്യത്തിന്മേല്‍ മനോഹാരിതയും വള൪ത്തും. ഭൗതികവും രാഷ്ട്രീയവും ആത്മീയവുമായി കരുത്തുളളവ൪ അഴിമതിയുടെ വശീകരണങ്ങളെ എതിര്‍ക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.








All the contents on this site are copyrighted ©.