2018-02-03 12:34:00

കര്‍ത്താവിനെ വാസയിടത്തില്‍ തേടുക-പാപ്പായുടെ ട്വീറ്റ്


കര്‍ത്താവിനോടൊപ്പമായിരിക്കാനുള്ള അഭിവാഞ്ഛയാണ് വിശ്വാസം ജീവിതമെന്ന് മാര്‍പ്പാപ്പാ.

ശനിയാഴ്ച (03/02/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ്  പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“വിശ്വാസജീവിതം കര്‍ത്താവിനോടു കൂടെ ആയിരിക്കാനുള്ള അഭിലാഷത്തില്‍ അടങ്ങിയിരിക്കുന്നു, ആകയാല്‍, അത് ദൈവത്തിന്‍റെ  വാസയിടം അനവരതം അന്വേഷിക്കലാണ് എന്നാണ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്തത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.