2018-02-02 12:33:00

ലോകം സമാധാനസരണിയില്‍ മുന്നേറട്ടെ, പാപ്പായുടെ ട്വിറ്റര്‍ ആശംസ


ലോകത്തിന് നീതിയുടെയും സമാധാനത്തിന്‍റെയും സരണിയില്‍ മുന്നേറാന്‍ കഴിയട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.

ഇരുപത്തിരണ്ടാം സമര്‍പ്പിതജീവിത ആഗോളദിനം ആചരിക്കപ്പെട്ട കര്‍ത്താവിന്‍റെ സമര്‍പ്പണത്തിരുന്നാള്‍ ദിനമായിരുന്ന വെള്ളിയാഴ്ച(02/02/18) ഫ്രാന്‍സീസ് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഈ ആശംസയുള്ളത്.

സത്യത്തിന്‍റെ വെളിച്ചമായ ക്രിസ്തുവില്‍ എത്തിച്ചേരാന്‍ സകലര്‍ക്കും, നീതിയുടെയും സമാധാനത്തിന്‍റെയും സരണിയിലൂടെ മുന്നേറാന്‍ ലോകത്തിനും സാധിക്കട്ടെ” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.