2018-01-30 09:06:00

പ്രാര്‍ത്ഥനയെന്ന ഉപാധി-പാപ്പായുടെ ട്വീറ്റ്


പ്രാര്‍ത്ഥന ദൈവവുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള ഉപാധി, മാര്‍പ്പാപ്പായുടെ ട്വീറ്റ്

ഈ തിങ്കളാഴ്ച (29/01/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ദൈവമനുഷ്യ ബന്ധത്തില്‍ പ്രാര്‍ത്ഥനയ്ക്കുള്ള സ്ഥാനം ആവര്‍ത്തിച്ച് എടുത്തുകാട്ടിയിരിക്കുന്നത്.

“യഥാര്‍ത്ഥ ആനന്ദത്തിന്‍റെ ഉറവിടമായ ദൈവവുമായി സ്ഥായിയായ ബന്ധം സ്ഥാപിക്കാന്‍ പ്രാര്‍ത്ഥനയിലൂടെ നമുക്ക് സാധിക്കും” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.