2018-01-30 08:30:00

കപട വിനയത്തില്‍ നിന്നു വിട്ടു നില്‍ക്കുക-പാപ്പാ


കപടമായ എളിമ നമുക്ക് രക്ഷ പ്രദാനം ചെയ്യുകയൊ നമ്മുടെ ഹൃദയങ്ങളെ പരിപാലിക്കുകയൊ ചെയ്യില്ല എന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ തിങ്കളാഴ്ച(29/01/18) രാവിലെ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

നമ്മെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള നിന്ദനങ്ങള്‍ സഹിക്കാതെ അതിനെതിരെ പോരാടാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ കപടമായ വിനയത്തിനുടമകളായിത്തീരുന്നുവെന്ന് പാപ്പാ വിശദീകരിച്ചു.

താഴ്ത്തപ്പെടല്‍ കൂടാതെ യഥാര്‍ത്ഥ എളിമയില്ല എന്നും നിന്ദനങ്ങള്‍ സഹിക്കാന്‍ കഴിയാത്തപക്ഷം ഒരുവന് വിനയം ഉള്ളവനായിരിക്കാന്‍ ആകില്ല എന്നും പാപ്പാ നിന്ദനങ്ങള്‍ സഹിച്ച യേശു നാഥനെയും നിന്ദനമേറ്റ ദാവീദ് രാജാവിനെയും ഉദാഹരണമായി എടുത്തുകാട്ടിക്കൊണ്ടു ഓര്‍മ്മിപ്പിച്ചു.

 








All the contents on this site are copyrighted ©.