2018-01-27 08:49:00

''അറിവിന്‍റെ വിവിധതലങ്ങള്‍ പാരസ്പരികമാണ്'': പാപ്പാ


2018 ജനുവരി 26-ാംതീയതി, വെള്ളിയാഴ്ചയില്‍, വത്തിക്കാനിലെ കണ്‍സിസ്റ്ററിശാലയില്‍ സമ്മേളിച്ച ദൈവശാസ്ത്ര പൊന്തിഫിക്കല്‍ അക്കാദമി ​അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ

ഈ പൊന്തിഫിക്കല്‍ അക്കാദമിയുടെ മൂന്നാംശതാബ്ദി ആചരണം, നവീകരിക്കപ്പെട്ട ബോധ്യങ്ങള്‍ക്കു പ്രേരകമായിത്തീരണം എന്നുദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: ''ചരിത്രത്തില്‍, ഇത് ഘടനാപരമായും, സാമൂഹിക, സഭാത്മക പശ്ചാത്തലത്തിലും വിവിധ മാറ്റങ്ങള്‍ക്കു വേദിയായിട്ടുണ്ടെങ്കിലും, ദൈവം ക്രിസ്തുവിലൂടെ വെളിപ്പെടുത്തിയ, വിശ്വാസത്തിന്‍റെ ബൗദ്ധികതലത്തെ സഭയില്‍ പ്രകാശിപ്പിക്കുന്ന ശുശ്രൂഷ സഭയില്‍ എല്ലായ്പോഴും നിര്‍വഹിച്ചിട്ടുണ്ട്...  അതുപോലെ തന്നെ, ഈ അക്കാദമി, തത്വശാസ്ത്രത്തെയും മറ്റു മാനവികശാസ്ത്രങ്ങളെയും പാരസ്പരികതയില്‍ കണ്ടുകൊണ്ട്, റോമന്‍ സര്‍വകലാശാലകളുടെ ഫലപ്രദമായ സംവാദത്തിനു വേദിയൊരുക്കുകയും ചെയ്യുന്നതില്‍ വിജയിച്ചു എന്നതും പ്രശംസാര്‍ഹമാണ്''. അറിവിന്‍റെ വിവിധതലങ്ങളുടെ ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്ന, സഹകരണവും പങ്കാളിത്തത്തവും ഊട്ടിയുറപ്പിക്കുന്ന ഭാവി ആശംസിച്ചുകൊണ്ടും, അതിനായുള്ള പ്രാര്‍ഥന വാഗ്ദാനം ചെയ്തുകൊണ്ടുമാണ് പാപ്പാ തന്‍റെ വചനങ്ങള്‍ അവസാനിപ്പിച്ചത്.

 ദൈവശാസ്ത്ര പൊന്തിഫിക്കല്‍ അക്കാദമി ​അംഗങ്ങളുടെ ഒരു സംഘമായിരുന്നു പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയത്. 1718 ഏപ്രില്‍ 23-ന് ക്ലെമെന്‍റ് പതിനൊന്നാമന്‍ പാപ്പാ, സ്ഥാപിച്ച ഈ പൊന്തിഫിക്കല്‍ അക്കാദമിയുടെ മൂന്നാം ശതാബ്ദിയാഘോഷത്തോടനുബന്ധിച്ചുള്ള ഈ കൂടിക്കാഴ്ച ജനുവരി 26-ാംതീയതി മധ്യാഹ്നത്തോടുകൂടെയായിരുന്നു.








All the contents on this site are copyrighted ©.