2018-01-26 09:37:00

''വേദനയിലും ശാന്തിക്കായി പ്രാര്‍ഥിക്കാം'': പാപ്പാ


കഴിഞ്ഞവര്‍ഷം ജനുവരി 18-ന് ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ ഹിമപാതത്തില്‍ റീഗോപ്യാനോ ഹോട്ടല്‍ തകര്‍ന്നുണ്ടായ അപകടത്തിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് മരിച്ചവരുടെ ആത്മശാന്തിക്കായി അവരുടെ കുടുംബാംഗങ്ങളോടൊത്ത്, ജനുവരി 25-ന് പാപ്പാ ദിവ്യബലിയര്‍പ്പിച്ചു. ''വേദനയില്‍ സമാധാനത്തിനായി പ്രാര്‍ഥിക്കാം'' എന്ന  പ്രാരംഭസന്ദേശത്തോടെയായിരുന്നു സാന്താമാര്‍ത്താ കപ്പേളയില്‍ ഈ ദുരന്തത്തില്‍ മരണമടഞ്ഞ 21 പേരുടെ കുടുംബാംഗങ്ങളോടൊത്ത് പാപ്പായുടെ ദിവ്യബലിയര്‍പ്പണം. വചനസന്ദേശം നല്‍കാതെ, വി. കുര്‍ബാനയുടെ ആരംഭത്തില്‍ ''ഈ വേദനയില്‍, നാം ശാന്തിക്കായി പ്രാര്‍ഥിക്കുന്നു.  ഈ ദുഃഖത്തില്‍ ദൈവം തരുന്ന സമാധാനത്തിനായി, നാം ദിവ്യബലി അര്‍പ്പിക്കുന്നു'' എന്ന സമാശ്വാസത്തിന്‍റെ വാക്കുകള്‍ പറഞ്ഞ പാപ്പാ അവര്‍ക്ക് വിശ്വാസത്തിന്‍റെ പാത നിര്‍ദേശിച്ചു.  തങ്ങളുടെ പരേതരുടെ ഫോട്ടോകള്‍ ബന്ധുക്കള്‍ പാപ്പായ്ക്കു കൈമാറി. അവരില്‍, അപകടത്തില്‍ മരിച്ചുപോയ മാതാപിതാക്കളുടെ ഫോട്ടോയുമായെത്തിയ പത്തുവയസ്സുകാരനായ ഒരു കുട്ടിയെ പാപ്പാ വികാരവായ്പോടെയാണു സ്വീകരിച്ചത്. 

ഏതാണ്ടു അമ്പതുപേരടങ്ങിയ സംഘത്തോടൊപ്പം, പേസ്ക്കാര ആര്‍ച്ചുബിഷപ്പ് തൊമ്മാസോ വലെന്തിനെല്ലിയും ദിവ്യബലിയില്‍ പങ്കെടുത്തു.

 








All the contents on this site are copyrighted ©.