2018-01-25 08:33:00

ജനങ്ങളുടെ നന്മയാണ് സഭയുടെ ലക്ഷ്യമെന്ന് പാപ്പാ ഫ്രാന്‍സിസ്


ജനുവരി 24-Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ മദ്ധ്യാഫ്രിക്കന്‍ രാജ്യമായ കോംഗോയ്ക്കുവേണ്ടി നടത്തിയ സമാധാനാഭ്യര്‍ത്ഥനയിലാണ് സഭയുടെ നിലപാടുകള്‍ക്കു പിന്നില്‍ ജനങ്ങളുടെ നന്മ  മാത്രമാണെന്ന് പാപ്പാ ഫ്രാന്‍സിസ് വ്യക്തമാക്കിയത്.

നിര്‍ഭാഗ്യമെന്നു പറയട്ടെ, ഏറെ സമ്പത്തും സമൃദ്ധിയുമുള്ള കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ അഭ്യന്തരകലാപം ഇന്നും തുടരുകയാണ്. അതിക്രമങ്ങള്‍ വെടിഞ്ഞ് സമാധാനവഴികള്‍ സ്വീകരിക്കണമെന്ന് പാപ്പാ പൊതുവായി അഭ്യര്‍ത്ഥിച്ചു. സഭ ഈ അഭ്യര്‍ത്ഥന നടത്തുന്നത് ജനങ്ങളുടെ നന്മയും, സമൂഹിക നീതിയും ലക്ഷ്യംവെച്ചാണെന്ന് പാപ്പാ അടിവരയിട്ടു പ്രസ്താവിച്ചു.

മുന്‍പ്രസിഡന്‍റ് ലൗറന്‍റ് കബീലയുടെ രാഷ്ട്രീയ കൊലപാതകത്തെ തുടര്‍ന്നാണ് കോംഗോയില്‍ കലാപങ്ങള്‍ക്ക് തുടക്കമായത്.
2006-ല്‍ ലൗറന്‍റെ പുത്രന്‍ ജോസഫ് കബീല തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു ഘട്ടമായി ഭരണം 2016-വരെ ഭരണം തുടര്‍ന്ന ജോസഫ് കബീല സ്ഥാനമൊഴിയുകയോ തിരഞ്ഞെടുപ്പു നടത്തുകയോ ചെയ്യാതിരുന്നത് വീണ്ടും രാഷ്ട്രീയ കലാപങ്ങള്‍ക്ക് വഴിതെളിച്ചു. 60,000-ല്‍പ്പരം സാധാരണ ജനങ്ങളാണ് അഭ്യന്തരകലാപങ്ങളിലും അതു കാരണമാക്കിയിട്ടുള്ള ദാരിദ്ര്യാവസ്ഥയിലും ഇന്നുവരെയ്ക്കും കൊല്ലപ്പെട്ടിട്ടുള്ളത്. 2018-ല്‍ വീണ്ടും തിരഞ്ഞെടുപ്പു നടത്താമെന്ന ധാരണയില്‍ ജോസഫ് കബീല ഭരണം തുടരുകയാണ്.

ഉപായസാധ്യതയും സാമ്പത്തിക ഭദ്രതയുമുള്ള രാജ്യത്ത് നടമാടുന്ന ക്രൂരതകള്‍ രാഷ്ട്രീയവും സാമൂഹികവുമായ സ്വാര്‍ത്ഥതയാണെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. 








All the contents on this site are copyrighted ©.