2018-01-24 19:27:00

മൂന്നു ‘ട്വിറ്റര്‍’ സന്ദേശങ്ങള്‍ @pontifex


മാധ്യമ സന്ദേശത്തിന്‍റെ ഉള്‍ക്കാമ്പായി പാപ്പാ ഫ്രാന്‍സിസ് മൂന്നു ‘ട്വിറ്റര്‍’ സന്ദേശങ്ങള്‍ കണ്ണിചേര്‍ത്തു.
2018-മാണ്ടിലേയ്ക്കുള്ള ലോക മാധ്യമദിനസന്ദേശം പ്രബോധിപ്പിച്ചതിന്‍റെ വെളിച്ചത്തിലാണ് ‘വ്യാജവാര്‍ത്തകളും സമാധാനത്തിനായുള്ള മാധ്യമപ്രവര്‍ത്തനവും’ എന്ന വിഷയബന്ധിയായ മൂന്നു ട്വിറ്ററുകള്‍ @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത്.  

ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 12.30-ന് പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടി സമാപിച്ച ഉടനെയായിരുന്നു ആദ്യ സന്ദേശം  പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തത്:  
നിരുപദ്രവകാരിയായ വ്യാജവാര്‍ത്ത എന്നൊന്നില്ല,
വ്യാജ വാര്‍ത്തയുടെ സ്വാധീനം വളരെ മോശമായ ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കാം.

രണ്ടാമത്തെ സന്ദേശം വൈകുന്നേരം 5.30-നായിരുന്നു : 
വ്യാജവാര്‍ത്തയുടെ വിഷാണുവിനുള്ള ഏറ്റവും നല്ല മറുമരുന്ന്
സത്യത്താലുള്ള ശുദ്ധികലശമാണ്.

മൂന്നാമത്തെ സന്ദേശം രാത്രി 8.30-നുള്ളതായിരുന്നു :  
ജനങ്ങളാലും ജനങ്ങള്‍ക്കുവേണ്ടിയുമുള്ള സമാധാനവഴികളിലെ മാധ്യമപ്രവര്‍ത്തനം
വളര്‍ത്തുന്നതിനായി ഞാന്‍  സകലരെയും ക്ഷണിക്കുന്നു.

വിവിധ ഭാഷകളില്‍ സന്ദേശം പാപ്പാ കണ്ണിചേര്‍ത്തിരുന്നു. വ്യാജവാര്‍ത്ത ഇന്ന് ലോകത്തു സൃഷ്ടിക്കുന്ന ഭവിഷത്തിനെക്കുറിച്ചുള്ള പാപ്പായുടെ ട്വിറ്റുകളും, അതിന് ആധാരമായിരിക്കുന്ന സത്യം നിങ്ങളെ സ്വതന്ത്രരാക്കും (യോഹ. 8, 32)...  വ്യാജവാര്‍ത്തകളും സമാധാനത്തിനുള്ള മാധ്യമപ്രവര്‍ത്തനവും…”  എന്ന മാധ്യമദിന സന്ദേശവും ഫലദായകമാവട്ടെ! ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.  








All the contents on this site are copyrighted ©.