2018-01-22 12:48:00

പാപ്പായുടെ ട്വീറ്റുകള്‍


ഹൃദയം മറച്ചുവയ്ക്കുന്നതിനായി സമയം പാഴാക്കരുതെന്ന് മാര്‍പ്പാപ്പാ.

ചിലി, പെറു എന്നീ രാജ്യങ്ങള്‍ വേദികളാക്കിയ തന്‍റെ ഇരുപത്തിരണ്ടാം വിദേശഅപ്പസ്തോലിക പര്യടനത്തിന്‍റെ സമാപനദിനമായിരുന്ന ഞായറാഴ്ച (21/01/18) കുറിച്ച ട്വിറ്റര്‍ സന്ദേശങ്ങളിലൊന്നിലാണ്  പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“നിന്‍റെ ഹൃദയത്തെ നിഗൂഢമാക്കിവയ്ക്കുന്നതി നീ സമയം പാഴാക്കരുത്, നിന്‍റെ ജീവിതത്തെ പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കുക” എന്നാണ് ഫ്രാന്‍സീസ് പാപ്പായുടെ പ്രസ്തുത ട്വിറ്റര്‍ സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം.

അന്നു തന്നെ പാപ്പാ വിവിധ ഭാഷകളില്‍ കുറിച്ച മറ്റൊരു ട്വിറ്റര്‍ സന്ദേശം ഇങ്ങനെ ആയിരിന്നു: ”നഗരങ്ങള്‍ തോറും സഞ്ചരിക്കുന്നതിന് കര്‍ത്താവ് ഇന്നു നിന്നെ വിളിക്കുന്നു. പ്രേഷിതശിഷ്യനായിരിക്കാന്‍ അവിടന്ന് നിന്നെ വിളിക്കുന്നു”.

അന്നുതന്നെ പാപ്പാ തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കേകിയ മറ്റൊരു സന്ദേശം ഇപ്രകാരമാണ്: “പ്രിയ സ്നേഹിതരേ, വിശ്വാസം അണഞ്ഞുപോയി എന്ന് തോന്നുമ്പോള്‍ നിങ്ങള്‍ യേശു ചാരെയുണ്ട് എന്ന് മറന്നുപോകരുത്. നിങ്ങള്‍ കീഴടങ്ങരുത്, പ്രത്യാശവെടിയരുത്”

പെറുവില്‍ നിന്ന് റോമിലേക്കുള്ള യാത്രാവേളയില്‍ തിങ്കളാഴ്ച (22/01/18) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശങ്ങളിലൊന്നില്‍ പാപ്പാ തന്‍റെ ഈ യാത്രാ സാധ്യമാക്കിയ സകലര്‍ക്കും  പാപ്പാ നന്ദിപറയുന്നു.

ആ ട്വിറ്റര്‍ സന്ദേശം ഇങ്ങനെയാണ് “ഈ സന്ദര്‍ശനം സാധ്യമാക്കിത്തീര്‍ത്ത  എല്ലാവര്‍ക്കും ഞാന്‍ നന്ദിപറയുന്നു. ആസ്വാദ്യകരമായിരുന്നു നിങ്ങളുമായുള്ള കൂടിക്കാഴ്ച. നന്ദി”

“കരുണയുള്ള ഹൃദയത്തെക്കാള്‍ നല്ല മരുന്നില്ല നിരവധിയായ മുറിവുകളുണക്കാന്‍” എന്ന് പാപ്പാ ശനിയാഴ്ച (20/01/18). ട്വിറ്ററില്‍ കുറിച്ചു.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.