2018-01-22 12:58:00

ദാവോസ് സാമ്പത്തിക ഉച്ചകോടി


ലോക സാമ്പത്തിക ഉച്ചകോടിക്ക്, വേള്‍ഡ് ഇക്കൊണോമിക്ക് ഫോറത്തിന് ചെവ്വാഴ്ച (23/01/18) സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ തുടക്കം.

ലോക സാമ്പത്തിക ഉച്ചകോടിയുടെ സ്ഥിരം വേദിയാണ് ദാവോസ്.

വേള്‍ഡ് ഇക്കൊണോമിക്ക് ഫോറത്തിന്‍റെ 48-Ͻ൦ വാര്‍ഷികയോഗമാണ് ഇത്തവണത്തേത്.

70 നാടുകളുടെ, രാഷ്ട്രത്തലവന്മാരോ സര്‍ക്കാര്‍ തലവന്മാരോ ഇതില്‍ പങ്കെടുക്കും. നാല്പതോളം പ്രമുഖ അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരും ഇരുപത്തിയാറാം തിയതി വെള്ളിയാഴ്ച വരെ നീളുന്ന   ഈ ഉച്ചകോടിയില്‍ സംബന്ധിക്കും. അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്‍റ് ഡൊണ്ള്‍ഡ് ട്രംപും ഇതില്‍ പങ്കെടുക്കും.

വിള്ളലേറ്റ ലോകത്തില്‍ പങ്കാളിത്തമുള്ള ഒരു ഭാഗധേയം രചിക്കുക എന്നതാണ് ഈ സമ്മേളനത്തിന്‍റെ ഇത്തവണത്തെ വിചിന്തന പ്രമേയം.

ട്രംപും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടവും ലോകത്തിന്‍റെ   വിവിധഭാഗങ്ങളില്‍ വിതയ്ക്കാന്‍ ശ്രമിക്കുന്ന വിപത്തുകള്‍ക്ക് സ്വിറ്റസര്‍ലണ്ടിലെ അമേരിക്കക്കാര്‍ മാപ്പു ചോദിച്ച ഒരു ചടങ്ങ് സൂറിച്ചില്‍ ശനിയാഴ്ച (20/01/18) സംഘടിപ്പിക്കപ്പെട്ടു.

ലോക സാമ്പത്തിക ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ ട്രംപ് എത്തുന്ന പശ്ചാത്തലത്തിലാണ് ഈ മാപ്പുപറയല്‍ ചടങ്ങ് നടന്നത്.   

 








All the contents on this site are copyrighted ©.