2018-01-21 18:34:00

പെറു അപ്പസ്തോലികയാത്ര : പ്രത്യാശയോടെ ഐക്യം വളര്‍ത്താന്‍


പ്രസിഡന്‍റ് പെദ്രോ കുസിന്‍സ്കിയുടെ  സാന്നിദ്ധ്യത്തില്‍ രാഷ്ട്രപ്രതിനിധികള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍...

1. പ്രത്യാശയില്‍ ഒന്നായി  
ക്ഷണിച്ചതിന് നന്ദിപറഞ്ഞുകൊണ്ടാണ് പ്രഭാഷണം ആരംഭിച്ചത്. പ്രത്യാശയില്‍ ഒന്നായി...United in Hope എന്ന പെറു സന്ദര്‍ശനത്തിന്‍റെ ആപ്തവാക്യം പ്രത്യേകം അനുസ്മരിച്ചു. ഈ പ്രത്യാശയ്ക്ക് ആധാരം ആമസോണ്‍ വനാന്തരവും അതിലെ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്ന വന്‍ജന സമൂഹവുമാണ്. വിസ്തൃതമായ വനാന്തരവും സമൃദ്ധമായ നദികളും, സസ്യലതാദികളും അവിടത്തെ ഔഷധച്ചെടികളുമെല്ലാം പൗരാണിക മുല്യങ്ങളെയും ആതിഥ്യവും പരസ്പരാദരവുമുള്ള ജനതയാണ് പെറുവിലുള്ളതെന്ന് തെളിയിക്കുന്നു. ഭൂമിയോടുള്ള ആദരവും ക്രിയാത്മകതയുള്ള നവമായ പരിശ്രമങ്ങളും പെറുവിന്‍റെ പ്രത്യേകതയാണ്. വികസനത്തിനും വളര്‍ച്ചയ്ക്കുമുള്ള കൂട്ടുത്തരവാദിത്ത്വവും ഈ ജനത്തിന്‍റെ സവിശേഷതായാണ്. ദുരന്തങ്ങള്‍ ഉണ്ടായപ്പോഴും ഇവിടത്തെ കാണിച്ച ഐക്യദാര്‍ഢ്യവും കൂട്ടായ്മയും നിങ്ങളുടെ സാഹോദര്യത്തിന്‍റെ പ്രതീകമാണ്.

2. യുവജനങ്ങള്‍ സജീവ സമ്പത്ത്
ഇവിടത്തെ യുവജനങ്ങള്‍ സമൂഹത്തിന്‍റെ സജീവ സമ്പത്തുക്കളാണ്. പ്രത്യാശയുള്ള ഭാവിക്കായി പരിശ്രമിക്കാന്‍ അവരുടെ നവോത്മേഷവും ബലതന്ത്രവും ഉപയുക്തമാണ്. നവമായ ദൃഷ്ടിയോടെ പൂര്‍വ്വീകരുടെ ലോലമായ കരുത്തിനെയും അറിവിനെയും ഉള്‍ക്കൊള്ളാന്‍ പരിശ്രമിക്കണം. 

3. മാര്‍ട്ടിന്‍ ഡി പോറസിന്‍റെ നാട്
ഈ നാടിന്‍റെ പ്രത്യാശയ്ക്ക് വിശുദ്ധിയുടെ ഒരു പരിവേഷംകൂടിയുണ്ടെന്നത് ചരിത്രസത്യമാണ്. മൊത്തമായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ വിശ്വാസദീപ്തി പരത്താന്‍ വേണ്ടുവോളം വിശുദ്ധാത്മാക്കളെ നല്കാന്‍ പെറുവിനു സാധിച്ചിട്ടുണ്ട്. മാര്‍ടിന്‍ ഡി പോറസിന്‍റെ പേരു മാത്രം പറഞ്ഞാല്‍ മതി, പെറുവില്‍ ജീവിച്ചപ്പോഴും രണ്ടു സംസ്ക്കാരങ്ങളില്‍ വളര്‍ന്നൊരു മനുഷ്യന്‍ സ്നേഹത്തില്‍ അധിഷ്ഠിതമായി ജീവിച്ചപ്പോള്‍ എങ്ങനെ ജീവിതം ഐക്യത്തിലും ആത്മീയതയിലും സമ്പന്നമാക്കാം എന്നു തെളിയിച്ചു. ഇവിടത്തെ ജനങ്ങളെ ഐക്യത്തിലേയ്ക്കു നയിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന പ്രത്യാശയുടെ ഭാവി പെറുവിലെ ജനങ്ങളുടെ സവിശേഷതതന്നെ! പ്രത്യാശയുടെ ഭാവിക്കുള്ള കാരണങ്ങള്‍ അതിനാല്‍ ഇവിടത്തെ ജനത മാനിക്കേണ്ടതാണ്.

4. പ്രകൃതിവിനാശം - മാനവികതയുടെ കരിനിഴല്‍
നാം ഇന്ന് പ്രകൃതി ഉപയോഗിക്കുന്ന രീതികൊണ്ടുതന്നെ ഇന്നാടിന്‍റെ ഭാവിയുടെ പ്രത്യാശയിന്മേല്‍ ഒരു കരിനിഴല്‍ വീണിട്ടുണ്ട്. ദൈവം ദാനമായി തന്ന സൃഷ്ടിയെ നാം വിവേകത്തോടെ ഉപയോഗിക്കുന്നില്ല എന്നതാണ് മാനവികതയ്ക്ക് മങ്ങലേല്പിക്കുന്ന ഈ കരിനിഴല്‍ (അങ്ങേയ്ക്കു സ്തുതി 104). ഭൂമിയുടെ വിഭവസമ്പത്തുക്കളെയും ഉപായസാദ്ധ്യതകളെയും അശ്രദ്ധമായ ഉപയോഗംകൊണ്ട് നാം പാടെ ഇല്ലാതാക്കുന്നുണ്ട്. ഇതുവഴി ജീവന്‍റെ അസ്തിത്വം തന്നെ ഭൂമുഖത്ത് മെല്ലെ ക്രേശകരമായിത്തീരും. ഉദാഹരണത്തിന് ആമസോണ്‍ വനാന്തരങ്ങളുടെ വെട്ടിനിരത്തിയ കാടു നശിപ്പിക്കല്‍ മാത്രമല്ല, അതിലെ പ്രകൃതി സമ്പത്തുക്കളും വിഭവങ്ങളും കൂടി ഒപ്പം നഷ്ടപ്പെടുത്തുകയും നശിപ്പിക്കുകയോ ചെയ്യുന്നുണ്ട്. ഭൂമിയുടെ ജൈവമായ ബന്ധങ്ങളാണ് ഇവിടെ ഉന്മൂലനംചെയ്യപ്പെടുന്നത്, അതുവഴി ലോകത്തിന്‍റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയാണ് തച്ചുടയ്ക്കപ്പെടുന്നത്. അത് ഉടനം കാലാവസ്ഥാ വ്യതിയാനത്തിന് വഴിയൊരുക്കുന്നുമുണ്ട്.

5. പ്രത്യാശയില്‍ വളരുന്ന ഐക്യം
രാജ്യത്ത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ‘പ്രത്യാശയുള്ള ഐക്യം’ (United in Hope) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെ രാജ്യത്തിന്‍റെ പ്രകൃതിയെയും ഉപായ സാധ്യതകളെയും സംരക്ഷിക്കുക എന്നാണ്. വികസനത്തിനുള്ള തെറ്റായ രൂപരേഖകള്‍ രാജ്യത്തെ വിഭവസമ്പത്തുക്കള്‍ ഇല്ലാതാക്കും. പരിസ്ഥിതിയെ പാടെ നശിപ്പിക്കും. അത് മാനുഷികവും പാരിസ്ഥിതികവും സാമൂഹികവുമായ അധഃപതനം സൃഷ്ടിക്കും. അതിനാല്‍ തദ്ദേശജനതയുടെ സംസ്ക്കാരത്തോടും ബന്ധമുണ്ടാകേണ്ടതും പ്രാദേശികജനതയെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അതിനാല്‍ സമൂഹത്തിന്‍റെ ധാര്‍മ്മികഅധഃപതനമാണ് പരിസ്ഥിതിവിനാശമായി പ്രതിഫലിക്കുന്നത് എന്നുകൂടെ നാം മനസ്സിലാക്കേണ്ടതാണ്.

ഇതിന് ഉദാഹരണമാണ്, കരിഞ്ചന്ത ഖനനം. മനുഷ്യരുടെ ജീവനെയും, കാടും നദിയും നശിപ്പിക്കുകയും മലീമസമാക്കുകയും, എന്തിന് മനുഷ്യക്കടത്തിന്, നവമായ അടിമത്തത്തിനും  മറ്റു കുറ്റകൃത്യങ്ങള്‍ക്കും വഴിതുറക്കുകയും ചെയ്യുന്ന സംഭവമാണിത്. അതിനാല്‍ രാജ്യത്തെ പ്രത്യാശ നിലനിര്‍ത്താനുള്ള ശ്രമം, മൊത്തമായും സാമൂഹിക ജീവിതക്രമത്തെ മലീമസമാക്കുന്ന പരിസ്ഥിതി നശീകരണം അഴിമതി എന്നിവ ഇല്ലാതാക്കുകയും ചെയ്യും. അങ്ങനെ “പ്രത്യാശ വളര്‍ത്തുന്ന ഐക്യ”ത്തിന്‍റെ പാതയിലെ നീക്കം നാടിനെ  ശ്രേയസ്സിലേയ്ക്കും അന്തസ്സിലേയ്ക്കും നയിക്കും.








All the contents on this site are copyrighted ©.