2018-01-20 12:45:00

ഫ്രാന്‍സീസ് പാപ്പായുടെ ട്വീറ്റുകള്‍ -ആമസോണ്‍ ജനത


താന്‍ ആമസോണിയന്‍ ജനതയെ സന്ദര്‍ശിച്ചതിനെക്കുറിച്ച് പാപ്പാ ട്വീറ്റ് ചെയ്തു.

ഞാന്‍ ആമസോണിയ പ്രദേശം സന്ദര്‍ശിച്ചത് നിങ്ങളുടെ ജീവനും മണ്ണും സംസ്കാരങ്ങളും സംരക്ഷിക്കപ്പെടണമെന്ന് നിങ്ങളോടൊപ്പം ആവര്‍ത്തിച്ചു പ്രഖ്യാപിക്കാനാണ് എന്നാണ് ഫ്രാന്‍സീസ് പാപ്പാ വെള്ളിയാഴ്ച (19/01/18)  സ്പാനിഷ്ഭാഷയില്‍ മാത്രം കണ്ണിചേര്‍ത്ത തന്‍റെ  ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചിരിക്കുന്നത്.

അന്നുതന്നെ പാപ്പാ തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കേകിയ മറ്റൊരു സന്ദേശം ഇപ്രകാരമാണ്: “കര്‍ത്താവേ, അവിടത്തെ വിസ്മയകരവേലയായ ആമസോണ്‍ ജനതകള്‍ക്കും ഈ മണ്ണിലെ സകല ജൈവവൈവിധ്യങ്ങള്‍ക്കും അങ്ങേയ്ക്കു സ്തുതി”

ജീവനെക്കുറിച്ചും പാപ്പാ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.

“സകല ജീവനും അതിന്‍റെ ആരംഭം മുതല്‍ അന്ത്യംവരെ, ഗര്‍ഭം ധരിക്കപ്പെടുന്ന നിമിഷം മുതല്‍ സ്വാഭാവിക മരണം വരെ സുപ്രധാനമാണ്” എന്നാണ് പാപ്പാ കണ്ണിചേര്‍ത്തത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.