2018-01-20 21:19:00

ഇരുളിന്‍റെ മറയില്‍ കഴിയുന്നവര്‍ക്കും നീതിയുടെ വെളിച്ചം ലഭിക്കണം


പെറുവിലെ തദ്ദേശജനതയെപ്രതി പെറുവിലെ പുവേര്‍ത്തോ മാള്‍ദൊനാദോയില്‍ പാപ്പാ ഫ്രാന്‍സിസ് നടത്തിയ പ്രഭാഷണത്തിലെ ഏതാനും ചിന്തകള്‍...

19 ജനുവരി, പുവേര്‍ത്തോ മാള്‍ദൊനാദോ, പെറു.
പെറുവലെ തദ്ദേശജനതയെ പൊതുവെ ആമസോണിയന്‍ എന്നു പറയാമെങ്കിലും, അവര്‍ വിവിധ സമൂഹങ്ങളില്‍നിന്നും വരുന്നവരാണ്. വ്യത്യസ്ത വംശീയരാണ്. ദൈവമേ, ‍ഞങ്ങള്‍ നില്ക്കുന്ന  ഈ ഭൂമി വിശുദ്ധമാണ്... പാദരക്ഷകള്‍ അഴിച്ചുവയ്ക്കേണ്ടതുണ്ട്. (പുറപ്പാ. 3, 5). അങ്ങേ കരവിരുത് ദൈവമേ, ആശ്ചര്യകരമാണ്. ആമസോണിയന്‍ ജനതയുടെ വൈവിധ്യാമാര്‍ന്ന രൂപഭാവങ്ങളും ജൈവവൈവിധ്യങ്ങളും എത്ര മോഹനം, മനോഹരം ദൈവമേ! ഈ ദൈവിക മഹിമാവ് മനുഷ്യരിലും സൃഷ്ടിയിലും ഭൂമിയിലും സംരക്ഷിക്കപ്പെടണം. ഈ സന്ദേശവുമായിട്ടാണ് താന്‍ പറുവില്‍ വന്നതെന്ന് പാപ്പാ ഫ്രാന്‍സിസ് ആമുഖമായി പ്രസ്താവിച്ചു. ഇവിടത്തെ ജനങ്ങളെ കേള്‍ക്കാനും മനസ്സിലാക്കാനുമാണ് താന്‍ വന്നത്.

ഈ മണ്ണിന്‍റെ നമ്പത്ത് നശിപ്പിക്കപ്പെടരുത്. ഇവിടെ ജനങ്ങള്‍ ജീവിക്കണം, അവര്‍ സംരക്ഷിക്കപ്പെടണം. അങ്ങനെ ദൈവത്തിന്‍റെ സൃഷ്ടി ഭൂമുഖത്ത് എന്നും മനോഹരമായിരിക്കണം. രമ്യതയില്‍ മനുഷ്യര്‍ ജീവിക്കണം. സഭയുടെ ഹൃദയത്തില്‍ തദ്ദേശജനതയ്ക്ക് ഒരു പ്രത്യേക സ്ഥാനവും ഇടവുമുണ്ട്. പ്രകൃതിയുടെയും ഭൂമിയുടെയും സംരക്ഷണത്തിന്‍റെ പേരില്‍ ഇവിടെ വസിക്കുന്ന തദ്ദേശജനത – സ്ത്രീ പുരുഷന്മാര്‍ അവഗണിക്കപ്പെടുകയും പുറംതള്ളപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. തദ്ദേശ ജനത അടിച്ചമര്‍ത്തപ്പെടുന്നുണ്ട്. അവര്‍ക്ക് ഭൂമി നഷ്ടമാകുന്നുണ്ട്. കാടിന്‍റെ മക്കള്‍ക്ക് തലചായ്ക്കാന്‍ ഇടമില്ലാതാകുന്നുണ്ട്.

തദ്ദേശീയര്‍, ഈ നാടിന്‍റെ മക്കള്‍ ആദരിക്കപ്പെടണം. സംവാദം, അംഗീകാരം എന്നിവ അവരുമായുള്ള ഇടപഴകലുകളില്‍ ഉന്നതസ്ഥരും, നേതാക്കളും ഭരണകര്‍ത്താക്കളും എപ്പോഴും മാനിക്കേണ്ടതാണ്. അവരുടെ ഭാഷ, സംസ്ക്കാരം, ആത്മീയത, പാരമ്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടണം. പ്രത്യേകിച്ച് വന്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും, തദ്ദേശജനതയുടെ ഭൂമി തച്ചുടയ്ക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ സംവാദത്തിന്‍റെയും തിരുമാനങ്ങളുടെയും പങ്കാളികള്‍ തദ്ദേശ ജനതയായിരിക്കണം. പൊതുഭവനമായ ഭൂമി സംരക്ഷിക്കേണ്ട ഉത്തരവാദിത്ത്വം എല്ലാവരുടേതുമാണ്. തദ്ദേശ ജനതയ്ക്ക് നന്മചെയ്യണമെങ്കില്‍ അവരുടെ ജീവിതചുറ്റുപാടുകള്‍ മെച്ചപ്പെടുത്തുകയാണു വേണ്ടത്. സുരക്ഷയില്ലാത്തവരും, നിരാലംബരും സംരക്ഷിക്കപ്പെടണം. അവര്‍ പിന്‍തുണയ്ക്കപ്പെടണം. കാടിന്‍റെ ഇരുട്ടില്‍ ഇന്ന് അവര്‍ മറയ്ക്കപ്പെടുകയാണ്. ഒറ്റപ്പെടുകയാണ്. അവര്‍ക്ക് അറിവിന്‍റെ വെളിച്ചം ലഭ്യമാക്കണം. അവര്‍ സ്വാതന്ത്ര്യത്തിന്‍റെ ആനന്ദം അനുഭവിക്കണം. നീതി അവര്‍ക്കായി നടപ്പാക്കപ്പെടണം!

സമൂഹജീവതത്തില്‍ പരാസ്പരികതയുടെ പാലം പണിയാനും കൂട്ടായ്മ വളര്‍ത്താനും വിദ്യാഭ്യാസം സഹായിക്കും. അതിനാല്‍ തദ്ദേശജനതകള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള മെച്ചമായ അവസരങ്ങള്‍ നല്കേണ്ടതാണ്... 








All the contents on this site are copyrighted ©.