2018-01-19 08:42:00

ക്രിസ്തുവിന്‍റെ ആത്മാവിനോടു കൈകോര്‍ത്തു നില്ക്കുന്ന കൂട്ടായ്മ


സുവിശേഷദൗത്യവും സഭൈക്യശ്രമങ്ങളും പരസ്പരബന്ധിയാണ്.

ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേ‍ട് കോഹാണ് ഇങ്ങനെ പ്രസ്താവിച്ചത്. 2019-ലെ ഒക്ടോബര്‍ മാസം അനിതരസാധാരണമായ പ്രേഷിതനിയോഗത്തിന്‍റെ സമയമായി പ്രസ്താവിച്ച
പാപ്പാ ഫ്രാന്‍സിസാണ് സഭയുടെ പ്രേഷിതദൗത്യവും സഭൈക്യ പരിശ്രമങ്ങളെയും ബന്ധപ്പെടുത്തിയത്.

ക്രൈസ്തവര്‍ക്കിടയിലെ ഐക്യമില്ലായ്മയും ഭിന്നിച്ചുനില്ക്കുന്ന ചെറുസഭകളുമാണ് സുവിശേഷവത്ക്കരണത്തിന് തടസ്സമായി നില്ക്കുന്നത്. വിശ്വാസ്യതയുള്ള ക്രൈസ്തവസാക്ഷ്യം ലോകത്തിനു നല്കുന്നതിനും യേശുവിന്‍റെ രക്ഷാകര ജോലി ഭൂമിയില്‍ ഇന്നും തുടരുന്നതിനും ക്രൈസ്തവര്‍ക്കിടയിലെ ഐക്യം അനിവാര്യമാണ്. വിശ്വാസത്തിന്‍റെയും ക്രൈസ്തവസാമൂഹിക ജീവിതത്തിന്‍റെയും മേഖലയിലുള്ള മുറിവുകള്‍ ഉണക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ കലുഷിതമായ ഇന്നത്തെ ലോകത്ത് സുവിശേഷ സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും വെളിച്ചം പരത്താനാകൂ എന്ന് കര്‍ദ്ദിനാള്‍ കോഹ് സമര്‍ത്ഥിച്ചു.

പ്രായോഗികതയുള്ള ഒരു ക്രൈസ്തവ കൂട്ടായ്മ ആഗോളതലത്തില്‍ സംഘടിപ്പിക്കണം എന്ന ചിന്തിയാണ് ഒരു നൂറ്റാണ്ടുമുന്‍പ് എഡിന്‍ബേര്‍ഗിലെ പ്രഥമ സഭൈക്യസംഗമം നിരീക്ഷിച്ചത് ക്രിസ്തുവിന്‍റെ ആത്മാവിനോടു കൈകോര്‍ത്തു നില്ക്കുന്ന കൂട്ടായ്മയാണ് ക്രൈസ്തവൈക്യം  കര്‍ദ്ദിനാല്‍ കോഹ് വത്തിക്കാന്‍റെ ദിനപത്രം, ലൊസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ അഭിമുഖത്തില്‍ വ്യക്തിമാക്കി.

ജനുവരി 18-ന് ലോകമെമ്പാടും ക്രൈസ്തവ ലോകത്ത് ആരംഭിച്ച ക്രൈസ്തവൈക്യവാരത്തിന് ആമുഖമായിട്ടാണ് കര്‍ദ്ദിനാള്‍ കോഹ് ഇങ്ങനെ സഭൈക്യ ചിന്തകള്‍ പങ്കുവച്ചത്.








All the contents on this site are copyrighted ©.