2018-01-17 17:50:00

ചിലിയില്‍നിന്നും പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’ സന്ദേശങ്ങള്‍!


ചിലി-പെറു 22-Ɔമത് അപ്പസ്തോലിക പര്യടനത്തിന്‍റെ മൂന്നാം ദിവസം  ജനുവരി 17-Ɔ൦ തിയതി ബുധനാഴ്ച
കണ്ണിചേര്‍ത്തത് ഏറെ ശ്രദ്ധേയമായ രണ്ടു ചിന്തകളാണ്.

ആദ്യസന്ദേശം.... 
“പീഡനങ്ങള്‍ സഹിക്കുന്നവര്‍ക്കുവേണ്ടിയും അതുമൂലം മരണമടഞ്ഞവര്‍ക്കുവേണ്ടിയും,
അതുപോലെ സമൂഹത്തില്‍ അനീതിയുടെ ഭാരംപേറുന്നവര്‍ക്കുവേണ്ടിയും ഇന്നേദിവസം പ്രാര്‍ത്ഥിക്കാം!”

Oggi preghiamo per tutti coloro che hanno sofferto e sono morti e per quelli che, ogni giorno, portano sulle spalle il peso di tante ingiustizie.
Today we pray for all those who suffered and died, and for whom they carry on their shoulders the weight of so many injustices. 

രണ്ടാമത്തെ ട്വിറ്റര്‍...
“ക്രൈസ്തവവിശ്വസം കേട്ടതുകൊണ്ടും പഠിച്ചതുകൊണ്ടും മാത്രം കാര്യമായില്ല.
അത് യേശു ജീവിച്ചതുപോലെ ജീവിക്കുകയാണു വേണ്ടത്.”

ജനുവരി 15-Ɔ൦ തിയതി തിങ്കളാഴ്ച ചിലിയില്‍ എത്തിയ പാപ്പായുടെ സന്ദര്‍ശനം
18- വാഴാഴ്ചവരെ നീണ്ടുനില്ക്കും. വ്യാഴാഴ്ച തന്‍റെ സന്ദര്‍ശനത്തിന്‍റെ രണ്ടാം ഘട്ടം സമീപരാജ്യമായ പെറുവില്‍ ആരംഭിക്കും.

Listening to religious teaching or learning a doctrine is not enough. What we want is to live as Jesus lived.
Non basta ascoltare un insegnamento religioso o imparare una dottrina; quello che vogliamo è vivere come Gesù ha vissuto.  








All the contents on this site are copyrighted ©.