2018-01-07 17:28:00

ക്രിസ്തുവിലുള്ള ജ്ഞാനസ്നാനം വ്യക്തിയുടെ ജ്ഞാനോദയം @pontifex


ജ്ഞാനസ്നാനത്തിരുനാളിലെ ‘ട്വിറ്റര്‍’ – 7 ജനുവരി 2018.

“ജ്ഞാനസ്നാനത്തെ ‘ജ്ഞാനോദയം’ എന്നും വിളിക്കാം. കാരണം വിശ്വാസം നമ്മുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കുകയും യാഥാര്‍ത്ഥ്യങ്ങളെ വ്യത്യസ്തമായി കാണാനുള്ള വെളിച്ചം അതു നല്കുകയും ചെയ്യുന്നു.”

യൂറോപ്പില്‍ ജനുവരി 7-Ɔ൦ തിയതി ഞായറാഴ്ച ആചരിക്കപ്പെട്ട കര്‍ത്താവിന്‍റെ ജ്ഞാനസ്നാന തിരുനാളിനോട് അനുബന്ധിച്ചാണ് ജ്ഞാനസ്നാനത്തിലൂടെ ക്രൈസ്തവര്‍ക്കു ലഭിക്കുന്ന ജ്ഞാനോദയത്തെക്കുറിച്ചുള്ള ചിന്ത പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചത്. ഇറ്റാലിയന്‍, ഇംഗ്ലിഷ്, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.

Il nome del Battesimo è anche “Illuminazione”, perché la fede illumina il cuore, fa vedere le cose con un’altra luce.
Baptism is also called ‘illumination’, because faith illuminates the heart and allows us to see things in a different light.
“Illuminatio” est quoque Baptismi nomen, quia fides cor illuminat, efficit ut alio sub lumine conspiciantur res.
اسم المعمودية هو أيضا "استنارة"، لأن الإيمان ينير القلب، ويجعلنا نرى الأشياء بنور آخر.

 വത്തിക്കാനിലെ സിസ്റ്റൈന്‍ കപ്പേളയില്‍ രാവിലെ പ്രാദേശിക സമയം 9.30-ന് അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ 34 കുട്ടികള്‍ക്ക് പാപ്പാ ഫ്രാന്‍സിസ്  ജ്ഞാനസ്നാനം നല്കി.








All the contents on this site are copyrighted ©.