2018-01-05 11:54:00

''ഏഷ്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി'': പാപ്പായുടെ വീഡിയോസന്ദേശം


 2018 ജനുവരിമാസത്തില്‍ ഏഷ്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ളതാണ് മാര്‍പ്പാപ്പായുടെ പ്രാര്‍ഥനാനിയോഗം.  ഈ പ്രാര്‍ഥനാനിയോഗത്തെ വിശദീകരിച്ചുകൊണ്ടുള്ള പാപ്പായുടെ വീഡിയോ സന്ദേശം ജനുവരി അഞ്ചാം തീയതി പ്രസിദ്ധപ്പെടുത്തി.  സ്പാനിഷ് ഭാഷയില്‍ നല്‍കിയിരിക്കുന്ന വീഡിയോ സന്ദേശത്തില്‍ പാപ്പാ ഇങ്ങനെ പ്രബോധിപ്പിക്കുന്നു:

വൈവിധ്യം നിറഞ്ഞ സംസ്ക്കാരങ്ങളുടെ വിസ്തൃതലോകമായ ഏഷ്യയില്‍, സഭ അനേകപ്രതിബന്ധങ്ങള്‍ നേരിടുന്നു, ഒരു ന്യൂനപക്ഷമായിരിക്കുന്നു എന്ന കാരണത്താല്‍, അവളുടെ ദൗത്യം കൂടുതല്‍ പ്രയാസമേറിയതുമായിരിക്കുന്നു (1).

ഈ പ്രതിബന്ധങ്ങള്‍, ഈ വെല്ലുവിളികള്‍ മറ്റ് മതന്യൂനപക്ഷങ്ങളുടെ പാരമ്പര്യവുമായി പങ്കുവയ്ക്കപ്പെടുന്നതുവഴി, വിജ്ഞാനത്തിനും സത്യത്തിനും വിശുദ്ധിയ്ക്കുമായുള്ള നമ്മുടെ ആഗ്രഹവും പങ്കുവയ്ക്കപ്പെടുകയാണ്(2).  

മതവിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്നവരെക്കുറിച്ചു നാം ചിന്തിക്കുമ്പോള്‍, നാമേറ്റു പറയുന്ന വിശ്വാസങ്ങള്‍ക്കുമപ്പുറത്തേയ്ക്കു നാം പോവുകയാണ് (3).  തങ്ങളുടെ വിശ്വാസത്തനിമയെ തള്ളിപ്പറയാതിരിക്കുന്നതിനായി പൊരുതുന്ന സ്ത്രീപുരുഷന്മാരുടെ പക്ഷത്തു നാം നമ്മെത്തന്നെ നിര്‍ത്തുന്നു (4).

ഏഷ്യയിലെ ക്രൈസ്തവര്‍ക്കും മറ്റു മതന്യൂനപക്ഷങ്ങള്‍ക്കും പൂര്‍ണസ്വാതന്ത്ര്യത്തോടെ തങ്ങളുടെ വിശ്വാസം ജീവിക്കാന്‍ കഴിയേണ്ടതിനു എല്ലാവര്‍ക്കുംവേണ്ടി നമുക്കു പ്രാര്‍ഥിക്കാം (5).

-------

[1] Post-Synodal Apostolic Exhortation “Ecclesia in Asia” of the Holy Father John Paul II (Jn 10, 10).

[2] Apostolic journey of His Holiness Pope Francis to Sri Lanka and the Philippines. Address of His Holiness Pope Francis, Tuesday, 13 January 2015.

[3] Post-Synodal Apostolic Exhortation “Ecclesia in Asia” of the Holy Father John Paul II (Jn 10, 10).

[4] Apostolic journey of His Holiness Pope Francis to Sri Lanka and the Philippines. Address of His Holiness Pope Francis, Tuesday, 13 January 2015.

[5] Monthly intention of the Holy Father for January 2018 entrusted to the Pope’s Worldwide Prayer Network.








All the contents on this site are copyrighted ©.