2018-01-04 18:19:00

വത്തിക്കാനിലെ പ്രത്യക്ഷീകരണമഹോത്സവും ജ്ഞാനസ്നാനത്തിരുനാളും


പ്രത്യക്ഷീകരണമഹോത്സവവും കര്‍ത്താവിന്‍റെ ജ്ഞാനസ്നാനത്തിരുനാളും 

പ്രത്യക്ഷീകരണ മഹോത്സവം വത്തിക്കാനില്‍ ജനുവരി 6 ശനിയാഴ്ചയും, ജ്ഞാനസ്നാനത്തിരുനാള്‍ 7-Ɔ൦ തിയതി ഞായറാഴ്ചയും ആചരിക്കും.  ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫാ൯സിസിന്‍റെ മുഖ്യകാ൪മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെ പ്രത്യക്ഷീകരണ മഹോത്സവം ആചരിക്കപ്പെടും.

ക്രിസ്തുമസ് കഴിഞ്ഞുള്ള 12-Ɔ൦ ദിനത്തില്‍ ബതലഹേമില്‍ വന്ന് ഉണ്ണിയെ വണങ്ങിയ മൂന്നു രാജാക്കന്മാരുടെ അനുസ്മരണത്തിന്‍റെ പാരമ്പര്യത്തിലാണ് ജനുവരി 6-ന് പ്രത്യക്ഷീകരണ മഹോത്സവം വത്തിക്കാനിലും പൊതുവെ യൂറോപ്പിലും ആചരിക്കുന്നത്. അജപാലന കാരണങ്ങളാല്‍ ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ ക്രിസ്തുമസ്സിനെ തുടര്‍ന്നുള്ള രണ്ടാമത്തെ ഞായറാഴ്ചയാണ് പ്രത്യക്ഷീകരണ മഹോത്സവം കൊണ്ടാടുന്നത്.

ക൪ത്താവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ജനുവരി 7, ഞായറാഴ്ച്ച പ്രാദേശിക സമയം രാവിലെ  9.30-ന് വത്തിക്കാനിലെ സിസ്സ്റ്റെയി൯ കപ്പേളയില്‍ പാപ്പാ ഫാ൯സിസിന്‍റെ മുഖ്യകാ൪മ്മികത്വത്തില്‍ അനുഷ്ഠിക്കും. പതിവനുസരിച്ച് ദിവ്യബലിമദ്ധ്യേ പാപ്പാ ഏതാനും ശുശുക്കള്‍ക്ക് ജ്ഞാനസ്നാനം നല്കുമെന്നും വത്തിക്കാന്‍റെ ആരാധനക്രമ കാര്യാലയത്തിന്‍റെ ഉത്തരവാദിത്ത്വംവഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി പ്രസ്താവനയിലൂടെ അറിയിച്ചു. 








All the contents on this site are copyrighted ©.