2017-12-29 12:47:00

താഴ്മ അത്യന്താപേക്ഷിതം-പാപ്പായുടെ ട്വീറ്റ്


വിനയം ക്രിസ്ത്വാനുയായി ആയിരിക്കുന്നതിന് അനിവാര്യവ്യവസ്ഥയായി പാപ്പാ ചൂണ്ടിക്കാട്ടുന്നു.

ഒരു കാലിത്തൊഴുത്തിന്‍റെ ലാളിത്യത്തില്‍, ദാരിദ്ര്യത്തില്‍, പിറന്ന ലോകരക്ഷകന്‍റെ തിരുജനനാഘോഷത്തിന്‍റെതായ കാലത്തിലെ ഈ വെള്ളിയാഴ്ച (29/12/17)  ട്വിറ്ററില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

 “താഴ്മ, ഹൃദയശാന്തതയും എളിമയുമുള്ള യേശുവിനെപ്പോലെയാകാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അത്യന്താപേക്ഷിതമായ പുണ്യമാണ്" എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന തന്‍റെ  ട്വിറ്റര്‍ അനുയായികള്‍ക്കായി  പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.