2017-12-28 20:09:00

പാപ്പാ ഫ്രാന്‍സിസിന്‍റെ ശുഭാപ്തിയാര്‍ന്ന 2017-Ɔമാണ്ട്


2017-Ɔമാണ്ടിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ പരിപാടികള്‍
വത്തിക്കാന്‍ സംഗ്രഹിച്ചു പ്രസിദ്ധപ്പെടുത്തി.

ഈജിപ്ത്, ഫാത്തിമ, കൊളംമ്പിയ, മ്യാന്മര്‍, ബംഗ്ലദേശ് എന്നിവിടങ്ങളിലേയ്ക്കുള്ള 5 രാജ്യാന്തര സന്ദര്‍ശനങ്ങള്‍ ഫലപ്രദമായിരുന്നു. ഇറ്റലിയുടെ വിവിധ ഭാഗങ്ങളിലായി പൂര്‍ത്തിയാക്കിയ അതിലേറെ അജപാലന സന്ദര്‍ശനങ്ങളും 2017-ലെ പാപ്പാ ഫ്രാന്‍സിസിന്‍റെ അതിരുകള്‍ തേടിയുള്ള സാന്ത്വനയാത്രകളായിരുന്നു. പാപ്പായുടെ ഒരു വര്‍ഷത്തെ പരിപാടികളെ വിലയിരുത്തിയത് വത്തിക്കാന്‍ മാധ്യമ കാര്യാലത്തിന്‍റെ പഠനങ്ങളാണ്.

81-Ɔ൦ വയസ്സിലും അജപലന ദൗത്യങ്ങള്‍ ലോകത്തെ ആശ്ലേഷിക്കുന്ന വിധത്തില്‍, അധികവും പാവങ്ങളുള്ള അതിരുകള്‍ തേടിയുള്ള യാത്രകളായിരുന്നു. വത്തിക്കാന്‍റെ മാധ്യമവിഭാഗം ചൂണ്ടിക്കാട്ടി. അവയില്‍ ഏറെ ശ്രദ്ധേയമായിരുന്നു മ്യാന്മാറിലേയ്ക്കും ബാംഗ്ലാദേശിലേയ്ക്കുമുള്ള പ്രേഷിതയാത്രകള്‍. രോഹിംഗ്യ അഭയാര്‍ത്ഥി പ്രതിസന്ധിയെ കേന്ദ്രീകരിച്ചു നടത്തിയ സന്ദര്‍ശനം. ഏറെ ഫലദായകമായിരുന്നു. മാനുഷിക പ്രതിസന്ധികളില്‍ അവയുടെ സമുദ്ധാരണത്തിനും, ഐക്യദാര്‍ഢ്യത്തിനുമായുള്ള പാപ്പാ ഫ്രാന്‍സിസിന് വ്യക്തിപരമായും സഭാതലത്തിലുമുള്ള ശുഷ്ക്കാന്തി പ്രകടമാക്കിയെന്ന് വര്‍ഷാന്ത്യ വിലയിരുത്തല്‍ വെളിപ്പെടുത്തി.

സമീപകാലത്ത് ഇറ്റലിയെ കുലുക്കിയ ഭൂകമ്പങ്ങളുടെ കെടുതിയില്‍പ്പെട്ട പ്രദേശങ്ങളിലേയ്ക്കും മുന്നറിയിപ്പില്ലാതെ നടത്തിയ സന്ദര്‍ശനങ്ങള്‍ - ഉംബ്രിയ ലാസ്സിയോ മാര്‍ക്കെ പ്രവിശ്യയിലെ ജനങ്ങള്‍ക്ക് സാന്ത്വനമായിരുന്നു. പതിവുള്ള പ്രതിവാര ത്രികാലപ്രാര്‍ത്ഥന, പൊതുകൂടിക്കാഴ്ച പരിപാടികള്‍ ജനപങ്കാളിത്തംകൊണ്ടും, പ്രഭാഷണപരമ്പരകള്‍കൊണ്ടും ശ്രദ്ധേയവും ആത്മീയത നിറഞ്ഞവയായിരുന്നു.








All the contents on this site are copyrighted ©.