2017-12-23 13:27:00

ലാളിത്യത്തിലെ ദൈവസാന്നിധ്യം-പാപ്പായുടെ ട്വീറ്റ്


നവജാതശിശുവിന്‍റെ നിര്‍മ്മല ലാളിത്യത്തില്‍ ദൈവം സന്നിഹിതനായിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

വിവധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ഈ ശനിയാഴ്ച (23/12/17) തിരുപ്പിറവിത്തിരുന്നാളിന്‍റെ യഥാര്‍ത്ഥ അരൂപിയെന്തെന്നു സൂചിപ്പിച്ചുകൊണ്ട് കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

 “തിരുപ്പിറവി ഉത്തമമായി ആഘോഷിക്കണമെങ്കില്‍ നമുക്ക് ഈ അടയാളം മനനം ചെയ്യാം: ഒരു നവജാത ശിശുവിന്‍റെ നിര്‍മ്മലമായ ലാളിത്യം. അതില്‍ ദൈവം ഉണ്ട്" എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.‌








All the contents on this site are copyrighted ©.