2017-12-16 13:16:00

പരസേവനവും പവിത്രീകരണവും-പാപ്പായുടെ ട്വീറ്റ്


പരസേവനം ആത്മശുദ്ധീകരണോപാധിയാണെന്ന ആശയവുമായി പാപ്പായുടെ ട്വിറ്റര്‍ സന്ദേശം.

വിവധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ഈ ശനിയാഴ്ച (16/12/17) കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആശയം പങ്കുവച്ചിരിക്കുന്നത്.

 “മറ്റുള്ളവര്‍ക്കു വേണ്ടി പരിശ്രമിക്കുക വഴി നാം നമ്മെത്തന്നെ പവിത്രീകരിക്കുകയും, അപ്രകാരം, ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മം ചരിത്രത്തില്‍ നമ്മള്‍ തുടര്‍ന്നുകൊണ്ടുപോകുകയും ചെയ്യുന്നു" എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.