2017-12-15 12:33:00

നമ്മോടൊപ്പമുള്ള യേശു-പാപ്പായുടെ ട്വീറ്റ്


യേശു സദാ നമ്മുടെ ചാരെയുണ്ടെന്ന തന്‍റെ ഉറച്ചബോധ്യം പാപ്പാ ഒരിക്കല്‍ കൂടി വെളിപ്പെടുത്തുന്നു.

വിവധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ഈ വെള്ളിയാഴ്ച (15/12/17) കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

 “ആരും നമ്മെ ഓര്‍ത്തില്ലെങ്കിലും യേശു എന്നും നമ്മുടെ ചാരെ ഉണ്ടായിരിക്കും" എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.