2017-12-12 16:14:00

''സാമൂഹ്യമാധ്യമങ്ങള്‍ മാനവികതയില്‍ സമ്പന്നമാകട്ടെ!'': പാപ്പാ


ഡിസംബര്‍ 12-ാംതീയതി ചൊവ്വാഴ്ചയില്‍ രണ്ടു സുപ്രധാന അനുസ്മരണകളുമായി പാപ്പാ ട്വിറ്റര്‍ അക്കൗണ്ടിലൂടെ രണ്ടു സന്ദേശങ്ങളാണ് നല്‍കിയത്. @Pontifex എന്ന അക്കൗണ്ടില്‍ പാപ്പായുടെ ട്വിറ്റര്‍ ആരംഭിച്ചിട്ട് അഞ്ചുവര്‍ഷം തികയുന്ന ദിനത്തോടനുബന്ധിച്ച് ഫ്രാന്‍സീസ് പാപ്പാ കൃതജഞതയോടെ കുറിച്ച സന്ദേശമിതാണ്:

 @Pontifex - ന് ഇന്ന് അഞ്ചുവര്‍ഷം തികയുന്ന വേളയില്‍, അതിനെ പിന്തുടരുന്ന എല്ലാവര്‍ക്കും നന്ദി.  സാമൂഹ്യമാധ്യമങ്ങള്‍ എപ്പോഴും മാനവികതയാല്‍ സമ്പന്നമായ ഇടങ്ങളായിരിക്കട്ടെ! 

2012 ഡിസംബര്‍ 12-നാണ്, ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ഈ ട്വിറ്റര്‍ അക്കൗണ്ടില്‍ ആദ്യമായി സന്ദേശം നല്‍കിയത്. അത് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള സുവിശേഷവത്ക്കരണരംഗത്ത് ഒരു മാതൃകയാവുകയായിരുന്നു.

മെക്സിക്കോയുടെ മധ്യസ്ഥയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ നാഥയുമായ ഗ്വാദെലൂപെയിലെ പരി. കന്യകയുടെ തിരുനാളുകൂടിയായ ഈ ദിനത്തില്‍ ഫ്രാന്‍സീസ് പാപ്പാ  മറ്റൊരു സന്ദേശവും കൂടി ട്വിറ്ററില്‍ നല്‍കി.  സ്പാനിഷ് ഭാഷയില്‍ മാത്രം  നല്‍കിയിരിക്കുന്ന ഈ സന്ദേശത്തിന്‍റെ പരിഭാഷ ഇങ്ങനെയാണ്:

ഗ്വാദലൂപെ നാഥയെ നോക്കുന്നത്, വചനത്തെ മാംസം ധരിപ്പിക്കുന്നതിനായി അന്വേഷിക്കുന്നവരിലൂടെ എപ്പോഴും സംഭവിക്കുന്ന കര്‍ത്താവിന്‍റെ സന്ദര്‍ശനം അനുസ്മരിക്കുന്നതു തന്നെയാണ്.   








All the contents on this site are copyrighted ©.