2017-12-07 08:45:00

ആത്മാവബോധത്തിന്‍റെ വെളിച്ചം മാനവികതയ്ക്ക് ഇന്ന് അനിവാര്യം


ഡിസംബര്‍ 6, ബുധന്‍ വത്തിക്കാന്‍ 
മാനവികതയുടെ (Christian Humanism) കേന്ദ്രം സാധാരണ മനുഷ്യന്‍തന്നെയാണ്. പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രസ്താവനയാണിത്. വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമികളുടെ 22-Ɔമത് പൊതുസമ്മേളനത്തിന് ഡിസംബര്‍ 6-Ɔ൦ തിയതി ബുധനാഴ്ച അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ക്രൈസ്തവികതയുടെ ആത്മീയപശ്ചാത്തലത്തില്‍ മാത്രമല്ല, എല്ലാ സംസ്ക്കാരങ്ങളിലും മതപാരമ്പര്യങ്ങളിലും മാനവികതയുടെ കേന്ദ്രം മനുഷ്യനാണ്. ഉപരിപ്ലവത, പുറംമോടി, ഹൃദയവും മനസ്സും തമ്മിലുള്ള വൈവിധ്യം, ആന്തരികതയും ഭൗതികതയും, മനസ്സാക്ഷിയും പെരുമാറ്റവും തമ്മിലുള്ള അകല്‍ച്ച എന്നിവ മനുഷ്യജീവിതത്തില്‍ മുന്തിനില്ക്കുന്ന ഈ കാലഘട്ടത്തില്‍ ആന്തരികതയില്‍ ഊന്നിയ മാനവികതയ്ക്ക് പ്രാമുഖ്യം നാം ഏറെ നല്കേണ്ടതാണ്. പ്രതിസന്ധികള്‍, മാറ്റം, പരിണാമം എന്നിവ സാമൂഹിക മേഖലയില്‍ എന്നതിനെക്കാള്‍ വ്യക്തിയെയും അയാളുടെ ആഴമായ വ്യക്തിത്വത്തെയും, നൈസര്‍ഗ്ഗികതയെയും ആന്തരികതയെയും സാരമായി ഇന്ന് ബാധിക്കുന്നുണ്ട്.

സുവിശേഷത്തിലെ കരുണയുള്ള പിതാവിന്‍റെ കഥ സന്ദേശത്തില്‍ പാപ്പാ ചൂണ്ടിക്കാട്ടി “ഞാന്‍ ഉണര്‍ന്ന് എന്‍റെ പിതാവിന്‍റെ പക്കലേയ്ക്കു പോകും,” പുത്രന്‍റെ ഈ ആത്മഗതം മാനവികതയുടെ പൊതുവായ ആത്മാവബോധത്തിന്‍റെ വെളിച്ചമാണ്
(ലൂക്ക 15, 17-18). ഇത് ക്രൈസ്തവ ജീവിതത്തിന്‍റെയും, പൊതുവെ എല്ലാവരുടെയും ആത്മീയതയുടെ ആന്തരിക ബലതന്ത്രമാകേണ്ടതാണ്. നവജീവനുള്ള ആത്മീയതയുടെ ഈ ബലതന്ത്രത്തെക്കുറിച്ച് ക്രൈസ്തവ ലോകത്ത് ഗ്രേക്കോ-റോമന്‍ കാലഘട്ടത്തിലെ ആത്മീയ പണ്ഡിതന്മാര്‍ മാത്രമല്ല, സഭാപിതാക്കന്മാര്‍ നല്കിയിട്ടുള്ള സംഭാവനകള്‍ ശ്രദ്ധേയം തന്നെ. മനുഷ്യന്‍റെ ആന്തരികതയുടെ ആഴവും, സാന്ദര്‍ഭികതയും, അതില്‍നിന്നുമുള്ള വളര്‍ച്ചയും ഉയര്‍ച്ചയും വിവരിക്കുന്ന വിശുദ്ധ അഗസ്റ്റിന്‍റെ രചനകള്‍ പ്രചോദനാത്മകവും അവിസ്മരണീയങ്ങളുമാണ്. പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.