2017-12-02 12:37:00

ഒരോ മണിക്കൂറിലും 18 കുട്ടികളെ എച്ച് ഐ വി അണു ബാധിക്കുന്നു


എയ്ഡ്സ് രോഗവും എച്ച്ഐവി അണുവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ ജീവന്‍ പൊലിഞ്ഞ 14 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ സംഖ്യ 2016 ല്‍ 120000 ആണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യുണിസെഫ് വെളിപ്പെടുത്തുന്നു.

ഡിസംബര്‍ ഒന്ന് എയ്ഡ്സ് വിരുദ്ധപോരാട്ട ലോകദിനമായി ആചരിക്കപ്പെട്ടതിനോടനുബന്ധിച്ചാണ് യുണിസെഫ് ഈ കണക്കു നല്കിയത്.

ലോകത്തില്‍ ഒരോ മണിക്കൂറിലും 18 കുട്ടികളെ എച്ച് ഐ വി അണു ബാധിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

ഈ പ്രവണത തുടരുകയാണെങ്കില്‍ 2030 ആകുമ്പോള്‍ എച്ച് ഐ വി അണു ബാധിധരായ കൗമാരക്കാരുടെ സംഖ്യ 35 ലക്ഷമാകുമെന്ന് യുണിസെഫ് ആശങ്ക പ്രകടിപ്പിക്കുന്നു.

എയ്ഡ്സ് രോഗസംക്രമണത്തിന് വിരാമമായിട്ടില്ലെന്നും കുട്ടികളുടെയും യുവാക്കളുടെയും ജീവന് ഭീഷണിയായി അതു തുടരുകയാണെന്നും ഇതു തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും യൂണിസെഫിന്‍റെ എച്ച് ഐ വി യുമായി ബന്ധപ്പെട്ട വിഭാഗത്തിന്‍റെ ചുമതലയുള്ള ഡോക്ടര്‍ ച്യൂ ലുവൊ പറഞ്ഞു.

   








All the contents on this site are copyrighted ©.