2017-12-02 12:41:00

ഇന്നും കോടിക്കണക്കിന് അടിമകള്‍


ലോകത്തില്‍ അടിമത്തത്തിന്‍റെ ഭിന്ന രൂപങ്ങള്‍ക്കിരകളായവരുടെ സംഖ്യ ഇന്ന് 4 കോടിയിലേറെ.

ഇവര്‍ നിര്‍ബന്ധിതകഠിനാദ്ധ്വാനമുള്‍പ്പടെയുള്ള വിവിധതരത്തിലുള്ള ചൂഷണങ്ങള്‍ക്ക്   വിധേയരാണ് എന്നും  അന്താരാഷ്ട്ര തൊഴില്‍ സംഘടന, വാക്ക് ഫ്രീ ഫൗണ്ടേഷന്‍ എന്നിവ കുടിയേറ്റവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടനയുടെ സഹകരണത്തോടെ “ഗ്ലോബല്‍ എസ്റ്റിമേറ്റ് ഓഫ് മോഡേണ്‍ സ്ലേവറി” എന്ന ശീര്‍ഷകത്തില്‍ പുറപ്പെടുവിച്ച ഒരു റിപ്പോര്‍ട്ടില്‍ കാണുന്നു.

അനുവര്‍ഷം ഡിസംബര്‍ രണ്ടിന് ആചരിക്കപ്പെടുന്ന അടിമത്ത നിര്‍മ്മാര്‍ജന ദിനത്തോടനുബന്ധിച്ചാണ് ഈ സംഘടനകള്‍ ഈ വിവരങ്ങള്‍ നല്കിയത്.

അടിമത്തത്തിന്‍റെ ആധുനിരൂപങ്ങള്‍ വ്യാപകമാകുന്നത് കൂടുതലും ആഫ്രിക്കയിലും ഏഷ്യയിലുമാണെന്നും ഏഷ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അടിമത്വം അനുഭവിക്കുന്നതെന്നും ഇവരു‍ടെ സംഖ്യ 2 കോടി 50 ലക്ഷം വരുമെന്നും ഈ സംഘടനകല്‍ വെളിപ്പെടുത്തുന്നു.

ലൈംഗികചൂഷണത്തിനിരകളില്‍ 99 ശതമാനവും മുതിര്‍ന്ന സ്ത്രീകളും പെണ്‍കുട്ടികളുമാണെന്നും കാണുന്നു.

 








All the contents on this site are copyrighted ©.