യേശുവില്‍ നയനങ്ങളൂന്നി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ പ്രചോദനം പകരുന്നു.
ക്രിസ്തുരാജന്‍റെ തിരുന്നാള്‍ദിനമായിരുന്ന ഞായറാഴ്ച (26/11/17) ഫ്രാന്‍സീസ് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഇതു കാണുന്നത്.
”ഇന്നു നമുക്ക് യേശുവിനെ നോക്കി ഹൃദയംകൊണ്ട് ഇപ്രകാരം ആവര്‍ത്തിക്കാം: കര്‍ത്താവേ, നീ നിന്‍റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ" എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
വിവധഭാഷകളിലായി 4 കോടിയില്‍പ്പരം ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
All the contents on this site are copyrighted ©. |