2017-11-23 09:34:00

മ്യാന്മാറിലെ രോഹിംഗ്യകള്‍ വര്‍ഗ്ഗീയ വിവേചനത്തിന്‍റെ അടിമകള്‍


ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ (Amnesty International) മനുഷ്യാവകാശ സംഘടനയുടെ ആരോപണം :

രോഹിംഗ്യ സമൂഹത്തിന്‍റെ കുടിയിറക്കം മ്യാന്മാറിലെ വര്‍ണ്ണവിവേചനമാണെന്ന് രാജ്യാന്തര മനുഷ്യാവകാശ സംഘടന, ആംനസ്റ്റി (Amnesty International) കുറ്റപ്പെടുത്തി. കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ മ്യാന്മാര്‍ അല്ലെങ്കില്‍ ബര്‍മ്മയിലെ റാക്കൈന്‍ സംസ്ഥാനത്തെ ന്യൂനപക്ഷമായ മുസ്ലിംങ്ങളെ സമൂഹിക തലത്തില്‍ ഒറ്റപ്പെടുത്തിയാണ് മ്യാന്മാറിലെ സൂ കി സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതെന്ന് നവംബര്‍ 21-Ɔ൦ തിയതി പുറത്തുവിട്ട ആംനസ്റ്റി റിപ്പോര്‍ട്ട് ആരോപിച്ചു.

മാനവികതയ്ക്കെതിരായി ചരിത്രത്തില്‍ ഉയര്‍ന്നിട്ടുള്ള വര്‍ണ്ണവിവേചനക്കുറ്റത്തിനു (Apartheid) തുല്യമാണിതെന്ന് ആംനസ്റ്റിയുടെ പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. മ്യാന്മാറിന്‍റെ പശ്ചിമ ഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്നു തീരത്തുള്ള രാക്കീന്‍ സംസ്ഥാനത്തെ മതവിഭാഗങ്ങളെയും പാവങ്ങളെയും ഒരു തുറസ്സായ ജയിലിലെന്നപോലെ Open jail സര്‍ക്കാരിന്‍റെയും മിലട്ടറിയുടെയും ചില മതമൗലികവാദികളുടെയും പിന്‍തുണയോടെ പീഡിപ്പിച്ചുവെന്നാണ് രാജ്യാന്തര മനുഷ്യാവകാശ സംഘടന, ആംനസ്റ്റി മ്യാന്മാറിനെ കുറ്റപ്പെടുത്തുന്നത്.

പ്രതിസന്ധികളുടെ ഈനാട് പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്ക്കെയാണ് ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ ലംഘനക്കുറ്റം മനുഷ്യാവകാശ സംഘടന സൂ കി സര്‍ക്കാരിന്‍റെമേല്‍ ആരോപിച്ചിരിക്കുന്നത്. 

ഇന്നോളം നാലു ലക്ഷത്തിലധികം രോഹിംഗ്യ വംശജര്‍ മ്യാന്മാറിലെ രാക്കിന്‍ സംസ്ഥാനത്തുനിന്നും ബംഗ്ലാദേശ്, ഇന്ത്യ അതിര്‍ത്തികളിലേയ്ക്ക് നാടുകടത്തപ്പെട്ടിട്ടുണ്ട്.
 https://www.amnesty.it/amnesty-international-accusa-myanmar-apartheid/ 








All the contents on this site are copyrighted ©.