2017-11-21 07:56:00

പ്രതീക്ഷയ്ക്ക് മങ്ങലേറ്റ കുഞ്ഞുങ്ങള്‍ നിരവധി-യുണിസെഫ്


തങ്ങളുടെ മാതാപിതാക്കള്‍ക്ക് ബാല്യാകാലത്തുണ്ടായിരുന്നതിനെക്കാള്‍ മങ്ങിയ പ്രതീക്ഷകളോടെയാണ് ലോകത്തില്‍ 18 കോടിയോളം കുട്ടികള്‍ ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യുണിസെഫ് (UNICEF).

തിങ്കളാഴ്ച (20/11/17) ആചരിക്കപ്പെട്ട ലോക ശിശുദിനത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച ഒരു പഠനത്തിലാണ് ഈ സംഘടന ഈ കണക്കു നല്കിയിരിക്കുന്നത്.

ലോകത്തിലെ 37 രാഷ്ട്രങ്ങളിലായിട്ടാണ് ഈ കുട്ടികള്‍ കാണപ്പെടുന്നതെന്നും യുണിസെഫ് വെളിപ്പെടുത്തുന്നു.

2008 മുതലാണ് യുണിസെഫിന്‍റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള പ്രാര്‍ത്ഥനയുടെയും പ്രവര്‍ത്തനത്തിന്‍റെയും ദിനമായി ലോക ശിശുദിനം അനുവര്‍ഷം ആചരിക്കപ്പെടുന്നത്.








All the contents on this site are copyrighted ©.