2017-11-18 13:24:00

തനിക്ക് പ്രാര്‍ത്ഥനാസഹായം അനിവാര്യം- പാപ്പാ ട്വിറ്ററില്‍


സഭയെ ശുശ്രൂഷിക്കുന്നതിന് തനിക്ക് വിശ്വാസികളേവരുടെയും പ്രാര്‍ത്ഥനാസഹായം അനിവാര്യമാണെന്ന് മാര്‍പ്പാപ്പാ ഒരിക്കല്‍കൂടി വ്യക്തമാക്കി.

മറ്റുള്ളവരുമായി കണ്ടുമുട്ടുന്ന ഏതൊരവസരത്തിലും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഫ്രാന്‍സീസ് പാപ്പാ ഇത്തവണ ഈ സഹായം തേടിയത് ഈ ശനിയാഴ്ച (18/11/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലൂടെയാണ്.

“പത്രോസിന്‍റെ പിന്‍ഗാമിക്ക് ലോകത്തില്‍ സ്വന്തം ദൗത്യം നിര്‍വ്വഹിക്കാന്‍ വിശ്വാസികളുടെ പ്രാര്‍ത്ഥനാസഹായത്തിന്‍റെ അഭാവത്തില്‍ സാധിക്കില്ല. ഞാന്‍ നിങ്ങളെയും ആശ്രയിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയില്‍പ്പരം ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.