2017-11-08 18:34:00

ടെക്സസിലെ കൂട്ടക്കുരുതിയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ദുഃഖം


വത്തിക്കാനില്‍നിന്നൊരു സാന്ത്വനസന്ദേശം...

അമേരിക്കയില്‍ ടെക്സസിന്‍റെ പ്രാന്തപ്രദേശത്തുള്ള ദേവാലയത്തിലായിരുന്നു വെടിവെയ്പ്!  ചെറിയ ബാപ്റ്റിസ്റ്റ് പള്ളിയില്‍ നവംബര്‍ 5-Ɔ൦ തിയതി ഞായറാഴ്ചത്തെ ശുശ്രൂഷകള്‍ക്കിടയിലാണ് അജ്ഞാതന്‍ കടന്നുവന്ന് വെടിവെച്ചത്. ഏറെ സമാധാനപൂര്‍ണ്ണമായ സതര്‍ലണ്ട് ഗ്രാമത്തിലെ രണ്ടു കുട്ടികളടക്കം 26 നിര്‍ദ്ദോഷികളാണ് തല്‍ക്ഷണം കൊല്ലപ്പെട്ടത്.

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെയും മുറിപ്പെട്ടവരെയും പാപ്പാ ദുഃഖം അറിയിക്കുകയും, പ്രാര്‍ത്ഥന നേരുകയുംചെയ്തു. ബോധമില്ലാത്ത ഒരു വ്യക്തിയുടെ ക്രൂരതയ്ക്ക് ഇരയായ സതര്‍ലണ്ട് ഗ്രാമത്തിലെ ജനങ്ങളെ പാപ്പാ ഫ്രാന്‍സിസ് വാത്സല്യത്തോടെ സാന്ത്വനപ്പെടുത്തുകയും, നീചമായ കൂട്ടക്കൊലപാതകത്തില്‍ തന്‍റെ മനോവേദന അറിയിക്കുകയുംചെയ്തു.

ടെക്സസിലെ സാന്‍ അന്തോണിയോ അതിരൂപതയുടെ മെത്രാപ്പോലീത്ത വഴിയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ അനുശോചനം വത്തിക്കാന്‍ അമേരിക്കയില്‍ എത്തിച്ചത്.








All the contents on this site are copyrighted ©.