2017-11-06 12:41:00

മനുഷ്യവ്യക്തിയുടെ നന്മയും ഔന്നത്യവും ഉന്നം വയ്ക്കുക


മനുഷ്യവ്യക്തിയുടെ നന്മയ്ക്കും അവന്‍റെ ഔന്നത്യത്തിനും ഓരോരുത്തരുടെയും വ്യവസ്ഥാപിത ദൗത്യങ്ങളില്‍ ഒരിക്കലും മങ്ങലേല്‍ക്കരുതെന്നും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും പരിശുദ്ധസിംഹാസനത്തിന്‍റെ മാദ്ധ്യമവിഭാഗമായ സമ്പര്‍ക്കമാദ്ധ്യമ കാര്യാലയത്തിന്‍റെ, അഥവാ, സെക്രട്ടറിയേറ്റ് ഫോര്‍ കമ്മ്യൂണിക്കേഷന്‍റെ  (VATICAN SECRATARIAT FOR COMMUNICATION) മേധാവി മോണ്‍സിഞ്ഞോര്‍ ദാറിയൊ എദ്വാര്‍ദൊ വിഗനോ.

ഇറ്റലി വത്തിക്കാനുവേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതിയുടെ ഔദ്യോഗിക മന്ദിരത്തില്‍ തിങ്കളാഴ്ച (06/11/17) ഉച്ചയ്ക്ക് അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വന്തം ജനത്തോടു ചെയ്ത വാഗ്ദാനങ്ങളോടു ദൈവം പുലര്‍ത്തുന്ന വിശ്വസ്തതയും അവിടത്തേക്ക് ചരിത്രത്തിന്‍റെ മേലുള്ള ആധിപത്യവും തിരിച്ചറിയുകയും ദൈവത്തിന് പ്രഥമ സ്ഥാനം കല്പിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത മോണ്‍സിഞ്ഞോര്‍ വിഗനോ “ തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും" എന്ന സുവിശേഷവാക്യം ഉദ്ധരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടി.   

ഈ സത്യത്തിന് ഓരോ വ്യക്തിയും അവന്‍റെ ദൗത്യവും ഉത്തരവാദിത്വവും എന്താണൊ, അതില്‍ സാക്ഷ്യമേകാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.   

 








All the contents on this site are copyrighted ©.