2017-11-01 19:01:00

ഭീകരരുടെ ഹൃദയങ്ങളെ ദൈവം സ്പര്‍ശിക്കട്ടെ!


ന്യൂയോര്‍ക്ക്, സൊമാലിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഭീകരാക്രമണം.

നവംബര്‍ 1-Ɔ൦ തിയതി ബുധനാഴ്ച സകലവിശുദ്ധരുടെ തിരുനാളില്‍ വത്തിക്കാനില്‍ സമ്മേളിച്ച തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ഫ്രാന്‍സിസ് ചൊല്ലിയ ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് ഭീകരരുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിച്ചത്. സൊമാലിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പും, ഒക്ടോബര്‍ 31-Ɔ൦ തിയതി ചൊവ്വാഴ്ച ന്യൂയോര്‍ക്ക് നഗരത്തിലും നടന്ന ഭീകരാക്രമണങ്ങളെ പാപ്പാ അപലപിച്ചു.

ന്യൂയോര്‍ക്കിലെ മാന്‍ഹറ്റന്‍ നഗരപ്രാന്തത്തിലെ സൈക്കിള്‍ ട്രാക്കിലേയ്ക്ക് ഓടിച്ചു കയറ്റിയ ട്രക്ക് 8 പേരെ കൊലപ്പെടുത്തുകയുണ്ടായി. സൊമാലിയയിലെ മൊഗാഡിഷൂവില്‍ ശനിയാഴ്ച 300 പേരെ ഭീകരര്‍ കൊലപ്പെടുത്തുകയും നിരവധിപേരെ മുറിപ്പെടുത്തുകയും ചെയ്തു. ഒക്ടോബര്‍ 17-ന് 41-പേരാണ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത്.

നീചമായ ഈ സംഭവങ്ങളില്‍ താന്‍ ഏറെ ദുഃഖാര്‍ത്തനാണെന്നും, മരിച്ചവര്‍ക്കുവേണ്ടിയും, അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയും, മുറിപ്പെട്ടവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നെന്ന് വത്തിക്കാനില്‍ സമ്മേളിച്ച ആയിരങ്ങളെയും ലോകത്തെയും പാപ്പാ അറിയിച്ചു. വെറുപ്പിലും വിദ്വേഷത്തില്‍നിന്നും ലോകത്തെ മോചിക്കാനും, ദൈവത്തിന്‍റെ പേരില്‍ ചെയ്യുന്ന ക്രൂരതകള്‍ ഇല്ലാതാക്കി സമാധാനം വളര്‍ത്തുന്നതിനും ദൈവം ഭീകരരുടെ ഹൃദയങ്ങളെ തൊട്ടു സൗഖ്യപ്പെടുത്താന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ അഭ്യര്‍ത്ഥിച്ചു. 








All the contents on this site are copyrighted ©.