2017-10-28 13:08:00

വൈദികന്‍ ജൊവാന്നി സ്ക്യാവൊ വാഴ്ത്തപ്പെട്ടവന്‍


ഇറ്റലിക്കാരനായ പ്രേഷിതവൈദികന്‍ ജൊവാന്നി സ്ക്യാവൊ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.

ബ്രസീലിലെ “കഷിയ ദൊ സൂള്‍” എന്ന സ്ഥലത്തുവച്ച് ശനിയാഴ്ച (28/10/17) ആയിരുന്നു വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കര്‍മ്മം.

വിശുദ്ധരുടെ നാമകരണനടിപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

1903 ജൂലൈ 8 ന് ഇറ്റലിയിലെ വിച്ചേന്‍സ പ്രവിശ്യയിലെ മൊന്തേക്കിയൊ മജ്യോരെയില്‍ ആയിരുന്നു നവവാഴ്ത്തപ്പെട്ടവനായ ജൊവാന്നി സ്ക്യാവൊയുടെ ജനനം.

വിശുദ്ധ ലെയൊണാര്‍ദൊ മുരിയാള്‍ദൊ സ്ഥാപിച്ച, വിശുദ്ധ യൗസേപ്പിതാവിന്‍റെ  നാമത്തിലുള്ള സന്ന്യാസസമൂഹത്തില്‍ ചേര്‍ന്ന അദ്ദേഹം 1927 ജൂലൈ 10 ന് പൗരോഹിത്യം സ്വീകരിക്കുകയും ഇറ്റലിയില്‍ 4 വര്‍ഷത്തെ അജപാലന ശുശ്രൂഷയ്ക്കു ശേഷം ബ്രസീലിലേക്ക് പ്രേഷിതനായി അയയ്ക്കപ്പെടുകയും ചെയ്തു.

അദ്ധ്യാപകന്‍, ആദ്ധ്യാത്മിക നിയന്താവ്, നൊവീസ് മാസ്റ്റര്‍, ഇടവകവികാരി എന്നിങ്ങനെ വിവിധ ദൗത്യങ്ങള്‍ തന്‍റെ വിളിയോടും ക്രിസ്തുവിലുള്ള വിശ്വാസത്തോടുമുള്ള വിശ്വസ്തതയില്‍ ജീവിച്ച അദ്ദേഹം രോഗബാധിതനാകുകയും കഷിയ ദൊ സൂളില്‍ വച്ച് 1967 ജനുവരി 27 ന് മരണമടയുകയും ചെയ്തു








All the contents on this site are copyrighted ©.