അപരന്‍റെ സഹനങ്ങളുടെ സംവാഹകരാകാന്‍ മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.
ഈ ശനിയാഴ്ച (28/10/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ അനുയായികളെ ഇത് ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.
“ഓരോ മനുഷ്യവ്യക്തിയുടെയും സഹനങ്ങള്‍ നീ ഹൃദയത്തില്‍ സംവഹിക്കണം. അവ പ്രാര്‍ത്ഥനവഴി നീ ദൈവസമക്ഷം എത്തിക്കുക” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
വിവധഭാഷകളിലായി 4 കോടിയില്‍പ്പരം ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
All the contents on this site are copyrighted ©. |