2017-10-27 13:02:00

പാപ്പാ “സ്കോളാസ് ഒക്കുരേന്തെസ്സി"ന്‍റെ റോമിലെ ആസ്ഥാനത്ത്


ഭാവിയുടെ വാഗ്ദാനങ്ങളായ കുടിയേറ്റക്കാര്‍ക്ക് സഹായഹസ്തം നീട്ടാന്‍ മാര്‍പ്പാപ്പാ അഭ്യര്‍ത്ഥിക്കുന്നു.

അര്‍ജന്തീനയു‌ടെ തലസ്ഥാന നഗരമായ ബുവെനോസ് അയിരെസിന്‍റെ ആര്‍ച്ച്ബിഷപ്പായിരിക്കുന്ന സമയത്ത്, താന്‍ രൂപംകൊടുത്തതും വിദ്യാലയങ്ങളുടെ കൂട്ടായ്മ എന്നര്‍ത്ഥംവരുന്നതുമായ “സ്കോളാസ് ഒക്കുരേന്തെസ്സിന്‍റെ” റോം ഘടകത്തിന്‍റെ  കാര്യാലയം വ്യാഴാഴ്ച (26/10/17) സന്ദര്‍ശിച്ച വേളയിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ അഭ്യര്‍ത്ഥന നടത്തിയത്.

തങ്ങളെ സ്വീകരിക്കുന്ന നാടുകളുടെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ആ ജനതയോടു ആദരവുകാട്ടാന്‍ കുടിയേറ്റക്കാര്‍ക്കുള്ള കടമയെക്കുറിച്ചും പാപ്പാ ഓര്‍മ്മിപ്പിച്ചു.

റോമിലെ ആസ്ഥാനം സന്ദര്‍ശിച്ച വേളയില്‍ പാപ്പാ മെക്സിക്കൊ, പരഗ്വായ്, അര്‍ജന്തീന, പോര്‍ത്തൊറീക്കൊ ടെക്സാസ് എന്നിവിടങ്ങളില്‍ കഷ്ടപ്പാടുകളിലൂടെ കടന്നു പോകുന്ന വിദ്യാര്‍ത്ഥികളുമായി  ഉപഗ്രഹസംവിധാനമുപയോഗിച്ച് സംഭാഷണത്തിലേര്‍പ്പെടുകുയും അവരുടെ സാക്ഷ്യങ്ങള്‍ ശ്രവിക്കുകയും വടക്കെ അമേരിക്കയിലും തെക്കെ അമേരിക്കയിലും “സ്കോളാസ് ഒക്കുരേന്തെസ്സിന്‍റെ” പുതിയ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

 








All the contents on this site are copyrighted ©.