കരുണാസന്ദ്രമായൊരു സ്നേഹമാണ് ദൈവത്തിന് നമ്മോടുള്ളതെന്ന് പാപ്പാ.
ഈ വെള്ളിയാഴ്ച (27/10/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ ഈ സവിശേഷതയെക്കുറിച്ച് തന്‍റെ ട്വിറ്റര്‍ അനുയായികളെ ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.
“ദൈവം നമ്മെ സ്നേഹിക്കുന്നു. നമ്മെ സദാ സ്വീകരിക്കാനും നിരന്തരം കാത്തുപരിപാലിക്കാനും നമ്മോടു അവിരാമം പൊറുക്കാനും കഴിയുന്ന കരുണയാല്‍ അത്രമാത്രം സമ്പന്നമായ ഒരു സ്നേഹമാണത്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
വിവധഭാഷകളിലായി 4 കോടിയില്‍പ്പരം ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
All the contents on this site are copyrighted ©. |