2017-10-24 17:01:00

''വിജ്ഞാനത്തിന്‍റെ സംസ്ക്കാരം വികസിപ്പിക്കുക'': മാര്‍പ്പാപ്പ


ടെല്‍ അവീവ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള 30 പ്രതിനിധികളുമായി, വത്തിക്കാനില്‍ ഒക്ടോബര്‍ 23-ാം തീയതി മധ്യാഹ്നത്തോടെ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ഊഷ്മളമായ സ്വാഗതമേകിക്കൊണ്ട് ആരംഭിച്ച പ്രഭാഷണത്തില്‍ പാപ്പാ പറഞ്ഞു: ''വിദ്യാദാനമെന്ന ദൗത്യം കൂടുതല്‍ സത്താ പരമായതിനെയും, മഹത്തായ ഉള്‍ക്കാഴ്ചയെയും സാമര്‍ഥ്യത്തെയും അന്വേഷിക്കുന്നു.  എന്തെന്നാല്‍, അത് വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന ഒന്നാണ്.  ഈ വലിയ ശുശ്രൂഷയുടെ നിര്‍വഹണം തീര്‍ച്ചയായും പ്രാവീണ്യം, സാങ്കേതിക ജ്ഞാനം എന്നിവയും ഒപ്പം കുട്ടികളുമായി സംവാദത്തിലേര്‍പ്പെടുന്നതിനും വ്യക്തികളെന്ന നിലയിലും, അതാതു പഠനമേഖലകളിലെ ഭാവിവിദഗ്ധരെന്ന നിലയിലും അവരുടെ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും തന്മയീഭാവവും സംവേദനക്ഷമതയും അവ ആവശ്യപ്പെടുന്നു... 

സോളമന്‍ വിജ്ഞാനത്തിനുവേണ്ടി ഈ വാക്കുകളില്‍ യാചിക്കുന്നുണ്ട്: നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാന്‍പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും (1രാജാ 3:9) ...അവശ്യമായും നമ്മുടെ ലോകം വിജ്ഞാനത്തിന്‍റെ ഒരു സംസ്ക്കാരം വികസിപ്പിക്കേണ്ടതുണ്ട്... നിങ്ങളുടെ സര്‍വകലാശാല നമ്മുടെ സമൂഹങ്ങള്‍ നേരിടുന്ന ആഴമേറിയ ധാര്‍മിക പ്രശ്നങ്ങളോടു സംവേദനക്ഷമതയുള്ള, ഏറ്റവും തകര്‍ച്ചയിലായിരിക്കുന്നവരെ സംരക്ഷിക്കാന്‍ വ്യഗ്രതപ്പെടുന്ന, ഭാവിനേതാക്കളെ വളര്‍ത്തിയെടുക്കുന്നതിനായി പരിശ്രമിക്കുന്നു എന്ന കാര്യത്തില്‍ എനിക്കു ആത്മവിശ്വാസമുണ്ട്. സമഗ്രവ്യക്തിത്വവികസനത്തി നായുള്ള ശുശ്രൂഷയിലൂടെ മാത്രമേ ശാസ്ത്രവും കലയും അതിന്‍റെ അന്തസ്സിന്‍റെ സമ്പൂര്‍ണത യിലെത്തുകയുള്ളു...''

അവരുടെ സന്ദര്‍ശനത്തിനു നന്ദി പറഞ്ഞുകൊണ്ടും, അവര്‍ക്കും അവരുടെ മഹത്തായ ശുശ്രൂഷകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശീര്‍വാദം നല്‍കിയുമാണ് പാപ്പാ ഈ കൂടിക്കാഴ്ചയ്ക്കു സമാപനം കുറിച്ചത്.

 








All the contents on this site are copyrighted ©.