2017-10-21 13:19:00

ലോക പ്രേഷിതദിനാചരണം 2017


ഈ ഞായറാഴ്ച(22/10/17) ലോക പ്രേഷിതദിനം ആചരിക്കുന്നു.

അനുവര്‍ഷം ഒക്ടോബര്‍ മാസത്തിലെ അവസാന ഞായറിന് തൊട്ടുമുമ്പു വരുന്ന ഞായറാഴ്ചയാണ് ഈ ആചരണം.

“പ്രേഷിതദൗത്യം ക്രിസ്തീയവിശ്വാസത്തിന്‍റെ ഹൃദയത്തില്‍” എന്നതാണ് ഇക്കൊല്ലത്തെ പ്രേഷിതഞായറിന് ഫ്രാന്‍സീസ് പാപ്പാ തിരഞ്ഞെടുത്തിരിക്കുന്ന വിചിന്തന പ്രമേയം.

പ്രാര്‍ത്ഥന പ്രവര്‍ത്തനമായി പരിണമിക്കുന്നതാണ് പ്രേഷിതപ്രവര്‍ത്തനമെന്നും പ്രാര്‍ത്ഥന, അതായത്, ആദ്ധ്യാത്മികത അന്യമായ പ്രവര്‍ത്തനം ആത്മാവില്ലാത്ത വെറുമൊരു സാമൂഹ്യപ്രവര്‍ത്തനമായി പരിണമിക്കുമെന്നും നവസുവിശേഷവത്ക്കരണ്ത്തിനായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടൊ ഫിലോണി വെള്ളിയാഴ്ച(20/10/17) പരിശുദ്ധസിംഹാസനത്തിന്‍റെ   വാര്‍ത്താവിതരണ കാര്യാലയത്തില്‍, പ്രസ്സ് ഓഫീസില്‍, ഈ പ്രേഷിതദിനാചരണത്തെ അധികരിച്ചു നടന്ന പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയുണ്ടായി.

യുറോപ്പൊഴികെയുള്ള ഭൂഖണ്ഡങ്ങളിലെല്ലാം തന്നെ കത്തോലിക്കരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ആഫ്രിക്കയാണ് മുന്‍പന്തിയില്‍ നില്ക്കുന്നത്, 74 ലക്ഷത്തി 11000ത്തിന്‍റെ വര്‍ദ്ധനവാണ് അവിടെ ഉണ്ടായിരിക്കുന്നത്. ഏഷ്യയിലാകട്ടെ ഇത് 15 ലക്ഷത്തി 83000. അമേരിക്കയില്‍ 47 ലക്ഷത്തി 56000ത്തിന്‍റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓഷ്യാനയില്‍ 1 ലക്ഷത്തി 23000 വും. എന്നാല്‍ യൂറോപ്പില്‍ കത്തോലിക്കവിശ്വാസികളുടെ സംഖ്യയില്‍ 13 ലക്ഷത്തി 44000 ത്തിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്.








All the contents on this site are copyrighted ©.