2017-10-17 11:14:00

ഐലന്‍ കുര്‍ദിയുടെ ശില്പം: പാപ്പായുടെ FAO സന്ദര്‍ശന സ്മാരകം


ളൂയിജി പ്രെവേദെല്‍ എന്ന ഇറ്റാലിയന്‍ കലാകാരന്‍ മാര്‍ബിളില്‍ കൊത്തിയെടുത്ത ഐലന്‍ കുര്‍ദിയുടെ ഒരു ശില്പമാണ് പാപ്പാ ഒക്ടോബര്‍ 16-ാം തീയതി   ലോകഭക്ഷ്യദിനത്തില്‍, റോമിലെ ഭക്ഷ്യകാര്‍ഷികസംഘടന സന്ദര്‍ശിച്ചതിന്‍റെ ഓര്‍മയില്‍ സമ്മാനിച്ചത്. ഇതോടെ തുര്‍ക്കി കടല്‍ത്തീരത്ത് മുഖംപൂഴ്ത്തിക്കിടന്ന ഐലന്‍ കുര്‍ദിയുടെ ജീവനറ്റ കുരുന്നു ദേഹത്തിന് റോമിലെ ഭക്ഷ്യകാര്‍ഷിക സംഘടനയില്‍ സ്മാരകശില്പം ഉയരുകയാണ്. തുര്‍ക്കിയിലെ ബോദ്രൂം ബീച്ചില്‍  ഐലന്‍ കുര്‍ദി എന്ന സിറിയന്‍ അഭയാര്‍ഥി ബാലന്‍റെ ജീവനറ്റ ദേഹം കണ്ടെത്തിയത് 2015-ലെ ഒക്ടോബര്‍ മാസത്തിലാണ്. സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്‍റെ ദുരന്തം അനുസ്മരിപ്പിക്കുന്ന  ഈ വലിയ ശില്പത്തിന് 9 ക്വിന്‍റല്‍ ഭാരമുണ്ട്.

 








All the contents on this site are copyrighted ©.