2017-10-14 13:33:00

മനുഷ്യജീവനെ കാത്തുപരിപാലിക്കുക-പാപ്പാ


മനുഷ്യജീവനെ കാത്തുപരിപാലിക്കാന്‍ നമുക്കുള്ള കടമയെക്കുറിച്ച് മാര്‍പ്പാപ്പാ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുന്നു.

ഈ ശനിയാഴ്ച (14/10/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ നമ്മു‌ടെ ഈ വിളിയെക്കുറിച്ചനുസ്മരിപ്പിച്ചിരിക്കുന്നത്.

“മനുഷ്യജീവനെ, പ്രത്യേകിച്ച്, അമ്മയുടെ ഉദരത്തിലായിരിക്കുമ്പോഴും, ശൈശവത്തിലും, പ്രായാധിക്യത്തിലും, അംഗവൈകല്യത്തിന്‍റെ അവസ്ഥയിലും, സംരിക്ഷിക്കാനും കാത്തുപരിപാലിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയില്‍പ്പരം ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.