2017-10-12 12:20:00

പ്രാര്‍ത്ഥന: ഹൃദയവും ജീവിതവും ഉള്‍ച്ചേരേണ്ടത് -പാപ്പാ


പ്രാര്‍ത്ഥിക്കുന്നതിന് വിശ്വാസത്തില്‍ നിന്നുളവാകുന്ന ധൈര്യം അനിവാര്യമാണെന്ന് മാര്‍പ്പാപ്പാ.

പൗരസ്ത്യസഭകള്‍ക്കായുള്ള സംഘത്തിന്‍റെ ഒന്നാം ശതാബ്ദിയോടനുബന്ധിച്ച് റോമില്‍, പരിശുദ്ധ കന്യകാമറിയത്തിന്‍റെ നാമത്തിലുള്ള മേരി മേജര്‍ ബസിലിക്കയില്‍ വ്യാഴാഴ്ച (12/10/17) രാവിലെ അര്‍പ്പിക്കപ്പെട്ട സാഘോഷമായ സമൂഹദിവ്യബലിയില്‍ മുഖ്യകാര്‍മ്മികനായിരുന്ന ഫ്രാന്‍സീസ് പാപ്പാ വചനസന്ദേശമേകുകയായിരുന്നു.

പ്രാര്‍ത്ഥിക്കുന്നവന്, കര്‍ത്താവ് ശ്രവിക്കുമെന്ന വിശ്വാസണ്ടായിരിക്കുകയും വാതിലില്‍ മുട്ടാന്‍ ധൈര്യമുണ്ടായിരിക്കുകയും വേണമെന്ന്, പാപ്പാ, “ചോദിക്കുന്ന ഏവനും ലഭിക്കുന്നു, അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു, മുട്ടുന്നവന് തുറന്നു കിട്ടുന്നു” എന്ന വാക്യം, (ലൂക്കാ 11:10) ഉദ്ധരിച്ചുകൊണ്ട് ഓര്‍മ്മിപ്പിച്ചു.

എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥന സത്യത്തില്‍ ഇപ്രകാരമുള്ളതാണോ? നമ്മു‍‍ടെ ഹൃദയവും ജീവിതവും നമ്മുടെ പ്രാര്‍ത്ഥനയില്‍ ഉള്‍ച്ചേരുന്നുണ്ടോ? ദൈവത്തിന്‍റെ ഹൃദയത്തില്‍ മുട്ടിവിളിക്കാന്‍ നമുക്കറിയാമോ? ഇത്യാദി ചോദ്യങ്ങള്‍ നാം നമ്മോടുതന്നെ ചോദിക്കണമെന്നും പാപ്പാ പറഞ്ഞു.

ദൈവത്തിന്‍റെ ഹൃദയത്തില്‍ ധൈര്യത്തോടെ മുട്ടിവിളിക്കാന്‍ പഠിക്കേണ്ടതിന്‍റെ  ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുകയും ചെയ്തു








All the contents on this site are copyrighted ©.