2017-10-11 16:21:00

പാപ്പായുടെ ട്വിറ്റര്‍ അക്കൗണ്ട്: നാലുകോടിയിലേറെ അനുയായികള്‍


ഒന്‍പതു ഭാഷകളിലായി പാപ്പാ നല്‍കുന്ന ട്വിറ്ററിന് നാലുകോടിയിലേറെ അനുയായികളായിരിക്കുന്നുവെന്ന് വത്തിക്കാന്‍ മാധ്യമവിഭാഗം അറിയിച്ചു. 12-12-2012-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ആവശ്യപ്പെട്ടതനുസരിച്ച് തുടങ്ങിയ ഈ അക്കൗണ്ട്, അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നതിന് ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോള്‍, സാമൂഹികമാധ്യമത്തിലൂടെയും ജനങ്ങളുടെ സമീപത്താണ് ഫ്രാന്‍സീസ് പാപ്പാ എന്നതിന്‍റെ സുപ്രധാന സാക്ഷ്യമാവുകയാണ്. പാപ്പാ 2014 ജനുവരി 24-നാരംഭിച്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അമ്പതിനായിരത്തോളം അനുയായികളുമായി മുന്നേറുന്നു.

''...നാലുകോടിയിലേറെ അനുയായികള്‍ പാപ്പായുടെ ട്വിറ്റര്‍ വായിക്കുന്നു എന്നു പറയുമ്പോള്‍, അത്രയും പേരുടെ ഹൃദയങ്ങളെ, ബുദ്ധിയെയും വൈകാരികതയെയും അതു സ്വാധീനിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.  സാമൂഹിക മാധ്യമങ്ങളിലുള്ള പാപ്പായുടെ ശ്രദ്ധ അതിനാല്‍, സാമൂഹികബന്ധത്തിലുള്ള ശ്രദ്ധതന്നെയാണ്'', വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ പ്രീഫെക്ട് മോണ്‍. എദ്വാര്‍ദോ വിഗണോ അഭിപ്രായപ്പെട്ടു.     








All the contents on this site are copyrighted ©.