2017-10-07 12:50:00

ജപമാലയും ക്രിസ്തുരഹസ്യങ്ങളും-പാപ്പായുടെ ട്വീറ്റ്


കൊന്തനമ്സ്കാരം ക്രിസ്തുരഹസ്യങ്ങളുടെ ഉദ്ഗ്രഥനമാണെന്ന് മാര്‍പ്പാപ്പാ

ജപമാലനാഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുന്നാള്‍ ദിനമായിരുന്ന ഈ ശനിയാഴ്ച (07/10/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത് ഉള്ളത് .

“ജപമാലപ്രാര്‍ത്ഥന ക്രിസ്തുരഹസ്യങ്ങളുടെ സംശ്ലേഷണ​മാണ്: മറിയത്തോടൊന്നുചേര്‍ന്ന്    നാം അവയെ ധ്യാനിക്കുന്നു. വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയുമായ തന്‍റെ  നയനങ്ങളിലൂടെ നോക്കാന്‍ അവള്‍ നമ്മെ പ്രാപ്തരാക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 3 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.